November 15, 2026

മാനന്തവാടിയിൽ കാർഷിക വിപണന കേന്ദ്രം സ്ഥാപിക്കണമെന്ന് സ്വതന്ത്ര കർഷക സംഘം

0
IMG-20261115-WA0052(2)
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കാർഷിക മേഖലയായ മാനന്തവാടിയിൽ കർഷകർക്ക് ഗുണപ്രദമാകുന്ന വിധത്തിൽ കാർഷിക വിപണന കേന്ദ്രം സ്ഥാപിക്കണമെന്ന് സ്വതന്ത്ര കർഷക സംഘം മാനന്തവാടി നിയോജക മണ്ഡലം കൺവെൻഷൻ കൃഷി മന്ത്രിയോട് ആവശ്യപ്പെട്ടു. മാനന്തവാടി ലീഗ് ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് മായൻ മുതിര അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വി. അസ്സൈനാർ ഹാജി യോഗം ഉദ്ഘാടനം ചെയ്തു. കേളോത്ത് സലീം സ്വാഗതം പറഞ്ഞു. മാനന്തവാടിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മെഡിക്കൽ കോളേജിന് ആവശ്യമായ സ്ഥലം മാനന്തവാടിയിൽ തന്നെ എത്രയും വേഗം കണ്ടെത്തി പ്രവർത്തനം പൂർണ്ണ സജ്ജമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പെർലോത്ത് അമ്മദ് ഹാജി, ഉസ്മാൻ പുഴക്കൽ, ഉസ്മാൻ പള്ളിയാൽ, അത്തിലൻ ഇബ്രാഹിം ഹാജി, പോക്കർ കോറോം, സി. കാദർ ഹാജി, കേളോത്ത് നാസർ, കെ. ഇബ്രാഹിം, തുരുത്തിയിൽ യൂസഫ്, അബൂബക്കർ കാട്ടിക്കുളം, ആബിദ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news