November 16, 2026

വടകര എംഡിഎംഎ കേസ്: മുഖ്യപ്രതിയായ വയനാട് സ്വദേശി ഷിന്റോ ഹൈദരാബാദിൽ പിടിയിൽ

0
IMG-20261115-WA0024(1)
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസിലെ മുഖ്യപ്രതി വയനാട് സ്വദേശി ഷിന്റോ പിടിയിൽ. കണ്ണൂരിൽ രജിസ്റ്റർ ചെയ്ത മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഹൈദരാബാദ് പൊലീസും കേരള പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇയാളെ ഹൈദരാബാദിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. നിരവധി കേസുകളിൽ പ്രതിയായ ഷിന്റോയുടെ സുഹൃത്തുക്കളായ രണ്ട് വയനാട് സ്വദേശികളെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഷിന്റോയും വലയിലായത്.ബിആർസി അധ്യാപികമാരായ മൂന്നുപേർ പ്രതികളായ വടകര എംഡിഎംഎ കേസിൽ സാമ്പത്തിക ഇടപാടുകളുടെ ഇടനിലക്കാരായാണ് ഇവർ പ്രവർത്തിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ജാമ്യം ലഭിച്ച ഇവർക്ക് പുറമെ നിരവധി പേർ ഉൾപ്പെട്ട കേസിലെ മുഖ്യ കണ്ണി ഷിന്റോയാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് വയനാട്ടിലും മറ്റ് ജില്ലകളിലും ഇതര സംസ്ഥാനങ്ങളിലും വിപുലമായ തെരച്ചിൽ നടത്തിവരികയായിരുന്നു. കേസന്വേഷണം മെല്ലെപ്പോകുന്നുവെന്ന വിമർശനം ഉയർന്നതിനിടെയാണ് മുഖ്യപ്രതിയുടെ അറസ്റ്റ്. ഇയാളെ കേരളത്തിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *