ആടികൊല്ലി ദേവമാത എൽ പി സ്കൂൾ നാൽപത്തി രണ്ടാം വാർഷികം നടത്തി.
പുൽപ്പള്ളി :ആടിക്കൊല്ലി പ്രാഥമിക വിദ്യാ കേന്ദ്രമായ ദേവമാത എൽപി സ്കൂളിന്റെ നാൽ പത്തി രണ്ടാം വാർഷികം നടത്തി .വാർഷിക പൊതുസമ്മേളനത്തിന് ഫാ: ജോസ് വടയപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് മിനി ജോൺ സ്വാഗതം ആശംസിച്ചു. പൊതുസമ്മേളനം കോർപ്പറേറ്റ് മാനേജർ റവ: ഫാ : സിജോ ഇളംകുന്നം പുഴ ഉദ്ഘാടനം ചെയ്തു.അക്കാദമിക്, അക്കാദമി ക്കേതരാ മേഖലയിൽ മികവാർന്ന മുന്നേറ്റങ്ങളിലൂടെ വിദ്യാലയത്തിന്റെ യശസ്സുയർത്തിയ പ്രതിഭകളെ വാർഷികവേളയിൽ ആദരിച്ചു.
മെമ്പർ ബാബു കണ്ടത്തിങ്കര ,പുൽപ്പള്ളി പതിനൊന്നാം വാർഡ് മെമ്പർ ആശ ഇ എം, പ്രസിഡണ്ട് അൻസാജ് ,മദർ പി. ടി. എ പ്രസിഡൻറ് ലയ ഷാരോൺ, സ്കൂൾ ലീഡർ മാസ്റ്റർ ജോയൽ ബിനോയ് ആശംസകൾ പറഞ്ഞു .സീനിയർ അസിസ്റ്റൻറ് ജാസ്മി മാത്യു നന്ദി പറഞ്ഞു . കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി .





Leave a Reply