May 10, 2026

ദേശീയ ബാലികാ ദിനാചരണം നാളെ 

0
20240123 142518
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : ദേശീയ ബാലികാ ദിനാചരണം നാളെ ബുധന്‍ തിരുനെല്ലി ഗവ. ആശ്രമം ഹൈസ്‌ക്കൂളില്‍ വിവിധ പരിപാടികളോടെ നടത്തും. ജില്ലാ ഭരണകൂടത്തിന്റെയും വനിതാ ശിശു വികസന വകുപ്പിന്റെയും പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെയും സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ദിനാചരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഡോ. രേണു രാജ് നിര്‍വഹിക്കും. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ അധ്യക്ഷനാകും. ഉന്നതനേട്ടം കൈവരിച്ചവരെ ചടങ്ങില്‍ സബ്കലക്ടര്‍ മിസാല്‍ സാഗര്‍ ഭാരത് അനുമോദിക്കും. പരിപാടികളുടെ ഭാഗമായി രാവിലെ 7.30ന് തിരുനെല്ലി ക്ഷേത്രത്തിന് സമീപം ബാലിക സംരക്ഷണ സന്ദേശ ക്യാന്‍വാസ് ഒരുക്കും. തുടര്‍ന്ന് ഫ്‌ളാഷ് മോബ്, ബാലികദിന സന്ദേശ കൂട്ടയോട്ടം എന്നിവ നടക്കും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി കൂട്ടയോട്ടം ഫ്ളാഗ് ഓഫ് ചെയ്യും. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗ വിവേചനം ഉള്‍പ്പടെയുള്ള തിന്‍മകള്‍ക്കെതിരെ പൊതുസമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കാനുമാണ് ദിനാചരണം നടത്തുന്നത്. ബ്ലോക്ക് തലത്തില്‍ 7 ഐ.സി.ഡി.എസിലും പരിപാടികള്‍ നടത്തും. ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *