May 2, 2026

കാട്ടാനക്ക് പുറമെ കടുവയും, ‘പടമലയിൽ നാട്ടുകാർ തെരുവിലിറങ്ങി

0
20240214 102012
By ന്യൂസ് വയനാട് ബ്യൂറോ

 

 

പയ്യമ്പള്ളി: നാടിനെ നടുക്കിയ കാട്ടാന അക്രമണത്തിന് ശേഷം കടുവയും നാട്ടിലിറങ്ങിയതിനെ തുടർന്ന് പ്രദേശവാസികൾ തെരുവിലിറങ്ങി പ്രതിഷേധം തുടരുന്നു.

ജനവാസ മേഖലയില്‍ ഇന്ന് രാവിലെ ആറു മണിയോടെയാണ് കടുവയിറങ്ങിയത്. പൊതുജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കണമെന്നാവശ്യപ്പെട്ട് പടമലയില്‍ നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നത്.. പാല്‍വെളിച്ചം – കുറുവാ ദ്വീപ് റോഡാണ് ഉപരോധിക്കുന്നത്. നാട്ടിലിറങ്ങി ഭീതി വിതയ്ക്കുന്ന ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ട വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാന്‍ അധികാരമുണ്ടായിട്ടും മനുഷ്യ ജീവനേക്കാള്‍ മൃഗങ്ങളുടെ ജീവന് പ്രാധാന്യം നല്‍കുന്ന ഉന്നത വനപാലകരുടെ ജനവിരുദ്ധ നിലപാട് തിരുത്തണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, കര്‍ഷകര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഈ ഭാഗത്തെ റിയൽ എസ്റ്റേറ്റ് മാഫിയ വാങ്ങി കൂട്ടിയ ഭൂമി കാട് പിടിച്ച് കിടക്കുകയാണ്. കാടുകൾ വെട്ടി തെളിച്ചിട്ടില്ല .സ്വകാര്യ ഭൂമികളിലെ കാടുകൾ തെളിച്ചിടണമെന്ന ജില്ലാ കളക്ടറുടെ നിർദ്ദേശവും പാലിക്കപ്പെട്ടിട്ടില്ല

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *