ബാണാസുരസാഗർ ഡാം അടഞ്ഞു കിടക്കുന്നതിനെതിരെ മുസ്ലിം യൂത്ത് ലീഗ്
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ബാണാസുര സാഗർ ഡാം അടഞ്ഞുകിടക്കുന്നതിനെതിരെ മുസ്ലിം യൂത്ത് ലീഗ് പ്രക്ഷോഭത്തിലേക്ക് .
ഒരു വിഭാഗം തൊഴിലാളികൾ നടത്തുന്ന അനിശ്ചിതകാല സമരം നീണ്ടുപോകുന്നത് പ്രദേശത്തെ ടൂറിസം, ഹോട്ടൽ ,ചെറുകിട സംരഭ വ്യാപാര മേഖലയെ വൻപ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. ഇതിനെതിരെയാണ് പടിഞ്ഞാറത്തറ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്. ഹൈഡൽ ടൂറിസം ഡിപ്പാർട്ട്മെന്റുമായി ചർച്ച നടത്തിയത് പരിഹാരം കാണാതത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ മെമ്പർ സെക്രട്ടറിക്ക് യൂത്ത് ലീഗ് നിവേദനം നൽകി. സമരം എത്രയും പെട്ടന്ന് അവസാനിപ്പിച്ച് ടൂറിസം മേഘലയെ രക്ഷപെടുത്താൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഷമീർ കാഞ്ഞയി സെക്രട്ടറി ഷാജി കോറോത്ത് യൂത്ത് ലീഗ് മണ്ഡലം ട്രഷറർ സി.കെഗഫൂർ മെമ്പർമാരായ ബഷീർ ഈന്തൻ, സാജിതനൗഷാദ് ,ബുഷ്റ അഷറഫ് മീനങ്ങാടി യൂത്ത് ലീഗ് സെക്രട്ടറി സിറാജ് ,ഷെഫീഖ് നടക്കാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply