ചുമട്ടുതൊഴിലാളി ഫെഡറേഷന് ജില്ലാ ക്ഷേമ ബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
കല്‍പ്പറ്റ: ചുമട്ടുതൊഴിലാളി ഫെഡറേഷന് ഐ.എന്‍.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ ജില്ലാ ക്ഷേമ ബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. സംസ്ഥാനത്ത് തൊഴിലാളികള്‍ക്കെതിരായ കേസുകളില്‍ സര്‍ക്കാര്‍ മുതലാളിമാരെ സഹായിക്കുന്ന സമീപനമാണെന്ന് സമരം ഉദ്ഘാടനം ചെയ്യ്തു കൊണ്ട് ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എ.റെജി ആരോപിച്ചു.ക്ഷേമ ബോര്‍ഡിലെ പണം വക മാറ്റി ധൂര്‍ത്ത് നടത്തുന്ന സര്‍ക്കാര്‍ നടപടി തിരുത്തണം.ചുമട്ടുതൊഴിലാളി നിയമ ഭേദഗതി അടിയന്തിരമായി നടപ്പാക്കണമെന്നും സബ്ബ് ഓഫിസുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.ഫെഡറേഷന് ജില്ലാ പ്രസിഡണ്ട് സലാം മിനങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി.സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എ.റെജി ഉദ്ഘാടനം ചെയ്തു.സി.പി.വര്‍ഗ്ഗീസ്,കെ.കെ.രാജേന്ദ്രന്,സി.എ.ഗോപി,ഉമ്മര്‍ മിനങ്ങാടി,ബെന്നി അരിഞ്ചേര്‍മല,കെ.ടി. നിസ്സാം,എല്‍ദോ കുമ്പളേരി,പി.ഡി.ഉമ്മച്ചന്,മാടായി ലത്തീഫ്,മനോജ് ഉതുപ്പാന്,സി.ബി.വൈശാഖ്, പി.ബി.മൊയ്തു,ബൈജു പുത്തന്‍പുരയില്‍





Leave a Reply