August 28, 2026

എൽ.ഡി.എഫ്സ്ഥാനാർത്ഥിയുടെ വിജയത്തിനായി യുവജനങ്ങൾ രംഗത്തിറങ്ങുക: ഡിവൈഎഫ്ഐ

0
20240227 213529
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഡിവൈഎഫ്ഐ ജില്ലാ കൺവെൻഷൻ കൽപ്പറ്റ എൻഎംഡിസി ഹാളിൽ നടന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയുടെ വിജയത്തിനായി യുവജനങ്ങൾ രംഗത്തിറങ്ങണമെന്ന് ഡിവൈഎഫ്ഐ ജില്ലാ കൺവെൻഷൻ അഭ്യർത്ഥിച്ചു. തെരെഞ്ഞെടുപ്പിൽ ഡിവൈഎഫ്ഐ ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ കൺവെൻഷനിൽ ആസൂത്രണം ചെയ്തു. നിയോജക മണ്ഡലം, മേഖലാ , ബൂത്ത് തല കൺവെൻഷനുകൾ അടുത്ത ദിവസങ്ങളിൽ നടക്കും.

ജില്ലാ കൺവെൻഷൻ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാൻസിസ് അദ്ധ്യക്ഷനായി. ജിതിൻ കെ ആർ, കെ മുഹമ്മദലി, എം രമേഷ്, സി ഷംസുദ്ദീൻ, അർജ്ജുൻ ഗോപാൽ, ജോബിസൺ ജെയിംസ്, പി ജംഷീദ്, ടി പി ഋതുശോഭ് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *