May 2, 2026

ഇന്‍സ്ട്രക്ടര്‍ പരിശീലനം നടത്തി

0
20240229 183037
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : സാക്ഷരതാ മിഷന്‍ ഡയറ്റിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടത്തുന്ന ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. തിരെഞ്ഞെടുത്ത തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലെ 50 ഇന്‍സ്ട്രക്ടര്‍മാരാണ് രണ്ടാം ബാച്ച് പരിശീലനത്തില്‍ പങ്കെടുത്തത്. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. ടി.കെ അബ്ബാസലി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. റിസോഴ്സ് പേഴ്സണ്‍മാരായ കെ.എ സുരേന്ദ്രന്‍, ഐ.വി ഷീജ, എ.വി സജേഷ്, ജൂലി കുര്യന്‍, എം.കെ ധനൂപ, സാക്ഷരതാ മിഷന്‍ സ്റ്റാഫ് പി.വി ജാഫര്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.വി. ശാസ്ത പ്രസാദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ.കെ സുനില, സാക്ഷരതാ മിഷന്‍ റീജണല്‍ കോര്‍ഡിനേറ്റര്‍ ഷാജു ജോണ്‍, ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. ടി മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *