May 11, 2026

ക്ഷീര കര്‍ഷകര്‍ പ്രൈമറി മില്‍ക്ക് സൊസൈറ്റിസ് അസോസിയേഷൻ മാര്‍ച്ച് ധര്‍ണയും നടത്തി

0
20240301 213340
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:- വന്യമൃഗ ശല്യം മൂലംപൊറുതിമുട്ടിയ വയനാട്ടിലെ ക്ഷീര കര്‍ഷകര്‍ പ്രൈമറി മില്‍ക്ക് സൊസൈറ്റിസ് അസോസിയേഷന്റെ നേതൃത്വത്തില്‍ വയനാട് കലക്ടറേറ്റിലേക്ക്മാര്‍ച്ച് ധര്‍ണയും നടത്തി . വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തുക , വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയായി ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കുക ,വന്യമൃഗങ്ങള്‍ മൂലം ജീവന്‍ നഷ്ടപ്പെടുന്ന വളര്‍ത്തു മൃഗങ്ങള്‍ക്ക് നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കുക. വന്യമൃഗങ്ങള്‍ കാട്ടില്‍ ഇറങ്ങാത്ത വിധം വനവും നാടും വേര്‍തിരിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടത്തിയ ധര്‍ണ്ണ സമരം ഐസി ബാലകൃഷ്ണന്‍ എംഎല്‍എഉദ്ഘാടനം നിര്‍വഹിച്ചു. അസോസിയേഷന്‍ പ്രസിഡണ്ട് ബെന്നി.ബി.പി അധ്യക്ഷത വഹിച്ചു.എ പി കുര്യാക്കോസ് ,ബൈജു നമ്പി കൊല്ലി,പി ജെ അഗസ്തി .ജയന്‍ പി പി,മാത്യു പി എസ്,പ്രദീപ് മാസ്റ്റര്‍ .മാത്യു സീതാമൗണ്ട്,സജി കബനിഗിര,എം എം മാത്യു കല്‍പ്പറ്റ എന്നിവര്‍ സംസാരിച്ചുഅസോസിയേഷന്‍ സെക്രട്ടറി ജോസ് പി എ സ്വാ ഗതവും പി.വി ജോസ് മൂപ്പനാട് നന്ദിയും പറഞ്ഞു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *