May 11, 2026

വയനാട് ടൂറിസം അസോസിയേഷന്‍ ജില്ലാ സമ്മേളനം

0
20240301 205110
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ :-വയനാട് ടൂറിസം അസോസിയേഷന്‍ ജില്ലാ സമ്മേളനവും,സംഘടനാ തെരഞ്ഞെടുപ്പ് നടന്നു. ജില്ലാ പ്രസിഡണ്ടായി അനീഷ് പി നായരെയും, സെക്രട്ടറിയായി സൈഫുള്ള കെ വൈത്തിരിയെയും, ജില്ലാ ചെയര്‍മാനായി സൈതലവി കെ പിഎയും, ജില്ലാ കണ്‍വീനറായി അന്‍വര്‍ സാദത്ത് മേപ്പാടിയെയും, ജില്ലാ ട്രഷററായി അബ്ദുറഹ്മാന്‍ മാനന്തവാടിയും, ജോയിന്‍ സെക്രട്ടറിമാരായി വേണുഗോപാല്‍ മാനന്തവാടി, പ്രദീപ് അമ്പലവയല്‍, സുമ പള്ളിപ്രം വൈസ് പ്രസിഡണ്ട് മാരായി യാസീന്‍ മാനന്തവാടി, ഹൈദരലി ബാബു ബത്തേരി, പട്ടുനാടന്‍ എന്നിവരെ തിരഞ്ഞെടുത്തു,ജില്ലാ സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുഖ്യാതിഥിയായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് സംസ്ഥാന ട്രഷറര്‍ മുഹമ്മദ് ശരീഫ് പങ്കെടുത്തു.സംസ്ഥാന ക്ഷീരവികസനവകുപ്പിന്റെ ക്ഷീരസംഗമം മാധ്യമ അവാര്‍ഡ് ജേതാവായ വയനാട് വിഷന്‍ സബ് എഡിറ്റര്‍ എ. അരുണ്‍കുമാര്‍,സംസ്ഥാന ക്ഷീരവികസനവകുപ്പിന്റെ ക്ഷീരസംഗമം മാധ്യമ അവാര്‍ഡ് ജേതാവായ റേഡിയോ മാറ്റൊലി ടെക്‌നീഷ്യനും പ്രോഗ്രാം പ്രൊഡ്യൂസറുമായ കെ ശ്രീകാന്ത്,സംസ്ഥാന സര്‍ക്കാരിന്റെ ബി ആര്‍ അംബേദ്ക്കര്‍ പുരസ്‌കാരം കരസ്ഥമാക്കിയ റേഡിയോ മാറ്റൊലി തുടിച്ചെത്തം പ്രോഗ്രാം പ്രൊഡ്യൂസര്‍ പൂര്‍ണിമ, ചുരം സംരക്ഷണ സമിതി, ആര്‍ട്ടിസ്റ്റിക് അവാര്‍ഡ് നേടിയ നേടിയ ഡോക്ടര്‍ ഫാത്തിമ ശിഹാന എന്നിവരെ സംഘടന ആദരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *