ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠന കിറ്റിന് അപേക്ഷിക്കാം
കൽപ്പറ്റ: സംസ്ഥാന കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് പഠന കിറ്റ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിൽ 2026-27 വർഷത്തിൽ ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് പഠനകിറ്റിന് അർഹതയുള്ളത്.
സ്ഥാപന മേധാവിയുടെ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം നൽകണം. സർട്ടിഫിക്കറ്റിൽ രക്ഷകർത്താവിന്റെ പേര് രേഖപ്പെടുത്തണം. അപേക്ഷയും മതിയായ രേഖകളും മെയ് 15നകം കോഴിക്കോട് വെൽഫയർ ഫണ്ട് ഇൻസ്‌പെക്ടർ ഓഫീസിൽ ലഭ്യമാക്കണം. അപേക്ഷ ഫോമുകൾ വെൽഫയർ ഫണ്ട് ഇൻസ്‌പെക്ടർ ഓഫീസിലും യൂണിയൻ ഓഫീസുകളിലും ലഭ്യമാണ്. ഫോൺ: 0495 2384355.





Leave a Reply