May 10, 2026

വള്ളിയൂർക്കാവ് വാജപേയ സോമയാഗം: സംഘാടക സമിതി രൂപവത്കരണം നടൻ ദേവൻ ഉദ്ഘാടനം ചെയ്തു

0
IMG_20260510_211004
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വള്ളിയൂർക്കാവിൽ നവംബർ 24 മുതൽ ഡിസംബർ ആറുവരെ നടത്തുന്ന സാഗ്നിക വാജപേയ സോമയാഗത്തിന്റെ വിളംബരവും സംഘാടക സമിതി രൂപവത്കരണവും സിനിമാതാരം ദേവൻ ഉദ്ഘാടനം ചെയ്തു. വള്ളിയൂർക്കാവ് അന്നപൂർണേശ്വരി ഹാളിൽ നടന്ന ചടങ്ങിൽ യജ്ഞ ബന്ധു വി.വി. സജീവ് അധ്യക്ഷത വഹിച്ചു. കേരളത്തിൽ ആദ്യത്തേതും ഇന്ത്യയിലെ അഞ്ചാമത്തേതുമായ വാജപേയ യാഗമാണ് വള്ളിയൂർക്കാവിൽ നടക്കാനിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസു വിശിഷ്ടാതിഥിയായ ചടങ്ങിൽ അഗ്നിഹോത്രി കൊമ്പംകുളം ഇല്ലം വിഷ്ണു സോമയാജിപ്പാട് യജ്ഞ വിശദീകരണം നടത്തി. മാനന്തവാടി നഗരസഭാ കൗൺസിലർ ശരണ്യാ ശ്രീജിത്ത്, വള്ളിയൂർക്കാവ് ഭഗവതി ദേവസ്വം ട്രസ്റ്റിമാരായ ഏച്ചോം ഗോപി, ഇ. പത്മനാഭൻ, എക്സിക്യുട്ടീവ് ഓഫീസർ കെ. ജിതേഷ്, പ്രജാപിത ബ്രഹ്മകുമാരീസ് പ്രതിനിധി സിസ്റ്റർ ബി.കെ. സുജന, പ്രേമൻ കണ്ണോത്ത്, അഡ്വ. കെ.വി. മുംതാസ്, ഡോ. കെ. സ്വാമിദാസൻ, ദാസൻ പാലപ്പള്ളി, എം.വി. രാജു, മനോജ് മേനോൻ ആലുവ, സി. ബാബുരാജ്, മട്ടണി രാജീവ് ശാന്തി, സുഭാഷ് നമ്പ്യാർ എന്നിവർ പരിപാടിയിൽ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *