May 11, 2026

സിദ്ദാർത്ഥിന്റെ മരണം; സി.ബി.ഐ അന്വേഷിക്കണം- ആംആദ്മി പാർട്ടി.

0
Img 20240305 124541
By ന്യൂസ് വയനാട് ബ്യൂറോ

കല്പറ്റ :പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ ദാരുണ മരണത്തിൽ യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനും അതിലൂടെ കുടുംബത്തിനു നീതി ഉറപ്പാക്കുവാനും സി ബി ഐ
അന്വേഷിപ്പിക്കണമെന്ന് ആം ആദ്മി ജില്ലാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു .

വിദ്യാർത്ഥി കൊല്ലപ്പെടാൻ ഇടയായതും മൂന്നു ദിവസത്തോളം സഹപാഠികളാൽ പീഡിപ്പിക്കപ്പെട്ടതും മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമാണ് ‘ തീവ്രവാദ ക്യാമ്പുകളെ പോലും ഞെട്ടിപ്പിക്കുന്ന രീതിയിലുള്ള സംഭവിച്ചിട്ടുള്ളത്. കൂടെ നരഹത്യയാണ് പഠിക്കുന്ന സഹപാഠികളുടെ പൂക്കോട് സഹപാഠികളുടെ മുമ്പിൽ വിവസ്ത്രനാക്കി ആക്രമിക്കപ്പെടുക, ഭക്ഷണവും വെള്ളവും നല്കാതെ ക്രൂരമായി പീഡിപ്പിക്കുക ഇത്രമാത്രം പീഡിപ്പിക്കപ്പെടുവാൻ ചെയ്തിട്ടുണ്ടാകുക. കുറ്റമായിരിക്കും പൂക്കോട് സംഭവിച്ചിട്ടുള്ളത് പരിഷ്കൃത സമൂഹത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത സമാനതകളില്ലാത്ത നരഹത്യയാണ് അതുകൊണ്ട് കുറ്റക്കാരായ പ്രതികളെ കൊലപാതക കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തില്ലെങ്കിൽ ഇങ്ങനെയുള്ള പ്രവണതകൾ കലാലയങ്ങളിൽ നിത്യ സംഭവമായി മാറുമെന്ന സന്ദേശമാണ് നൽകുന്നത്.
സമൂഹത്തിൻറെ
നല്ല വിദ്യാഭ്യാസം നേടി രാജ്യത്തിൻറെ പുരോഗതിയ്ക്കും നന്മയ്ക്കും വേണ്ടി പ്രവർത്തിക്കേണ്ട യുവാക്കൾ SFI പോലുള്ള വിദ്യാർത്ഥി സംഘടനകളുടെ ക്രൂര വിനോദത്തിന് ഇരയായി ജീവൻ ഹോമിക്കപെടുമ്പോൾ കേരളം അപമാന ഭാരത്താൽ ലജ്ജിച്ച് താഴ്ത്തി നിൽക്കുകയാണ്. അതു മാത്രമല്ല ഇതുപോലെയുള്ള ക്രൂരതകളെ ന്യായീകരിക്കാൻ ശ്രമിക്കുന്ന CPM പോലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് സംസ്ഥാനത്തെ മാതാപിതാക്കളുടെ കണ്ണുനീരിന് ഉത്തരവാദികൾ കലാലയങ്ങളിൽ എസ് ഫ് ഐ തുടർന്ന് പോരുന്ന കൊലപാതക രാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഇരയാണ് സിദ്ധാർഥ് , എസ് ഫ് ഐ യുടെ ഭാരവാഹികളാണ് സിദ്ധാർത്ഥിനെ പീഡിപ്പിക്കാനും മൂന്നു ദിവസത്തോളം പട്ടിണിക്കിടാനും നേതൃത്വം നൽകി എന്നത് വസ്തുതയാണ്, എന്നിട്ടും ഈ ക്രൂരത തടയാനോ സിദ്ധാർത്ഥിന് ജീവൻ രക്ഷിക്കാനോ സഹ പാഠികൾക്കും, കോളേജ് അധികൃതർക്കോ സാധിക്കാതെ പോയത് സാസ്ക്കാരിക കേരളത്തിന് അപമാനകരാമാണ്.
മരണ വിവരംഉത്തരവാദപെട്ടവർ സമയത്തു വീട്ടുകാരെ അറിയിക്കാതിരുന്നതും വിവരങ്ങൾ മുടിവെക്കാൻ ശ്രമിച്ചതും വസ്തുതകൾ പുറത്തു വരാതിരിക്കാൻ വിദ്യാർത്ഥികളുടെ വായമൂടിക്കെട്ടാനും ചിലർ ശ്രമിച്ചത് ദുരുഹത വർദ്ധിപ്പിക്കുന്നു.
മാധ്യമ പ്രവർത്തകരുടെ സമയോചിതമായ ഇടപെടൽ കൊണ്ട് മാത്രമാണ് സമാനതകൾ ഇല്ലാത്ത നര ഹത്യയുടെ നേർ ചിത്രം പുറത്തറിയുന്നതിന് കാരണമായത്. ഇതിന് വേണ്ടി പോരാട്ടം നടത്തിയ മാധ്യമ പ്രവർത്തകരെ ജില്ലാ കമ്മറ്റി ഹൃദയമായി അഭിനന്ദിക്കുന്നു.
വാർത്ത സമ്മേളനത്തിൽ ബാബു തച്ചിറോത്ത്, ബേബി തയ്യിൽ, മുജീബ് റഹ്മാൻ, ഷെറിൻ റോയ്, തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *