May 11, 2026

നാടൻ തോക്കുമായി യുവാവ് പിടിയിൽ

0
Img 20240305 124047
By ന്യൂസ് വയനാട് ബ്യൂറോ

 

മേപ്പാടി: നാടൻ തോക്ക് കൈവശം വെച്ചതിന് യുവാവ് അറസ്റ്റിൽ. മാനന്തവാടി, ഒണ്ടെയങ്ങാടി, കൈപ്പാട്ട് വീട്ടിൽ ബാലചന്ദ്ര(32)നെയാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. കുന്നമ്പറ്റയിലെ ഒരു റിസോർട്ടിനു സമീപം വച്ച് ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ഡി. ഹരിലാലിന്റെ നേതൃത്വത്തിൽ പട്രോളിങ് നടത്തവെയാണ് നാടൻ തോക്കുമായി ഇയാൾ പിടിയിലാവുന്നത്. മേപ്പാടി പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ബി.കെ. സിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *