വന്യമൃഗ ശല്യം; പ്രതിഷേധത്തിൽ അറസ്റ്റിലായവരുടെ ജാമ്യ തുക അടച്ച് മുള്ളൻകൊല്ലി ഫൊറോന പള്ളി:
പുൽപ്പള്ളി: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വാച്ചർ പോളിന്റെ മരണത്തെ തുടർന്ന് പുൽപ്പള്ളി ടൗണിൽ നടന്ന പ്രക്ഷോഭത്തിൽ പോലിസ് വനം ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വനം വകുപ്പ് വാഹനത്തനു നാശനഷ്ടം വരുത്തി പൊതു മുതൽ നശിപ്പിച്ചു എന്ന കേസിൽ എട്ട് പേരെ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തു.
കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് പതിനായിരം രൂപ വീതം കെട്ടിവെപ്പിച്ച് ജാമ്യം അനുവദിച്ചു . നഷ്ട സംഖ്യ മുള്ളൻകൊല്ലി ഫോറോന കൗൺസിലിന്റെ നേതൃത്വത്തിൽ കോടതിയിൽ അടച്ചു . പ്രതികൾക്കായി അഡ്വ പി ഡി സജി പ്രതിഫലം വാങ്ങാതെ കോടതിയിൽ ഹാജരായി അറസ്റ്റിലായവരെ ജാമ്യത്തിലെടുത്തു .





Leave a Reply