May 11, 2026

പോലീസ് സ്റ്റേഷനിൽ പോകണ്ട; പരാതികൾ വീട്ടിലിരുന്ന് തന്നെ രെജിസ്റ്റർ ചെയ്യാം

0
Img 20240310 182423
By ന്യൂസ് വയനാട് ബ്യൂറോ

 

 

തിരുവനന്തപുരം: പോലീസ് സ്റ്റേഷനിൽ നേരിട്ട് എത്താതെ തന്നെ ഇനി പരാതികൾ നൽകാം. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴിയോ തുണ വെബ് പോർട്ടൽ വഴിയോ പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ നിങ്ങൾക്ക് പരാതി നൽകാമെന്ന് കേരളാ പോലീസ് പറയുന്നു.

പോൽ ആപ്പ് ഇൻസ്റ്റാൾ ചെയ്‌തതിനുശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. ഇതിനായി പരാതിക്കാരന്റെ പേര്, വയസ്, മൊബൈൽ നമ്പർ, ആധാർ നമ്പർ, പൂർണ മേൽവിലാസം എന്നിവ ആദ്യഘട്ടത്തിൽ നല്കണം. തുടർന്ന് പരാതിക്ക് ആധാരമായ സംഭവം നടന്ന സ്ഥലം, തീയതി, പരാതിയുടെ ലഘുവിവരണം എന്നിവ രേഖപ്പെടുത്തി പോലീസ് സ്റ്റേഷൻ പരിധി, ഏത് ഓഫീസിലേക്കാണോ പരാതി അയയ്ക്കുന്നത് എന്നിവ അനുബന്ധ രേഖകൾ നല്കാനുണ്ടെങ്കിൽ അതുകൂടി ചേർത്ത് അപ്‌ലോഡ് ചെയ്യാവുന്നതാണ്. അതിനുശേഷം, ആർക്കെതിരെയാണോ പരാതി നൽകുന്നത് (എതിർകക്ഷി അല്ലെങ്കിൽ സംശയിക്കുന്ന ആളുടെ) വിവരങ്ങൾ കൂടി നൽകി പരാതി സമർപ്പിക്കാവുന്നതാണ്.

പോലീസ് സ്റ്റേഷൻ മുതൽ ഡി ജി പി ഓഫീസിലേക്ക് വരെ പരാതി നൽകുവാൻ ഈ സംവിധാനത്തിലൂടെ സാധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

പരാതി നല്കിയതിനുള്ള രസീത് പരാതിക്കാരന് ഡൌൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്. സമർപ്പിച്ച പരാതിയുടെ നിലയും സ്വീകരിച്ച നടപടികളും പരിശോധിക്കാനും പോൽ ആപ്പിലൂടെ സാധിക്കുമെന്ന് കേരള പോലീസ് അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *