May 11, 2026

ഗവ.മെഡിക്കല്‍ കോളേജില്‍ ലൈബ്രറി ആരംഭിച്ചു

0
20240312 163431
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി : വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച ലൈബ്രറിയുടെ ഉദ്ഘാടനം ഒ.ആര്‍.കേളു എം.എല്‍.എ നിർവഹിച്ചു.13 ലക്ഷം രൂപ ചെലവില്‍ 756 പുസ്തകങ്ങളാണ് ലൈബ്രറിയില്‍ ഒരുക്കിയിട്ടുള്ളത്. നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനുള്ള പുസ്തകങ്ങളും ഇവിടെ ലഭ്യമാണ്. രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെയാണ് ലൈബ്രറിയുടെ പ്രവര്‍ത്തന സമയം.

 

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. മുഹമ്മദ് അഷ്‌റഫ് അധ്യക്ഷനായി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.വി.പി രാജേഷ്, നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഉഷാകുമാരി, ലൈബ്രറി ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. കെ.എസ് ലേഖ, അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ പി.വി രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *