May 11, 2026

ചീരാൽ താഴത്തൂർ യുവരശ്മി ലൈബ്രറിയിൽ ‘വായനക്കളരി’ക്ക് തുടക്കമായി

0
IMG_20260511_100247
By ന്യൂസ് വയനാട് ബ്യൂറോ

ചീരാൽ: താഴത്തൂർ യുവരശ്മി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മുപ്പത് ദിവസം നീണ്ടുനിൽക്കുന്ന ‘വായനക്കളരി’ പദ്ധതിക്ക് തുടക്കമായി. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ സർക്കുലർ പ്രകാരം വിഭാവനം ചെയ്ത പുസ്തകാസ്വാദനം, റീഡിംഗ് തിയേറ്റർ, കഥ, കവിത, അഭിമുഖം, നാടകക്കളരി, ഷോർട്ട് ഫിലിം നിർമ്മാണം, ലഘുയാത്രകൾ, നാടൻ പാട്ട്, കൈയെഴുത്ത് മാസിക എന്നിവയ്‌ക്കൊപ്പം കായിക വിനോദങ്ങളും ഉൾപ്പെടുത്തി കുട്ടികളിലും യുവജനങ്ങളിലും വായനാശീലം വളർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് പി.കെ. സത്താർ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ.സി.കെ. തങ്ങൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

 

പരിപാടിയോടനുബന്ധിച്ച് തപാൽ വകുപ്പിൽ നിന്ന് വിരമിച്ച ഇ.ജെ. ജോസഫിന് സ്നേഹോപഹാരവും പൊന്നാടയും നൽകി യാത്രയയപ്പ് നൽകുകയും, നിർദ്ധന രോഗിക്കുള്ള സഹായി ചാരിറ്റിയുടെ ചികിത്സാ ധനസഹായം കൈമാറുകയും ചെയ്തു. ജനപ്രതിനിധികളായ ഷീജ രാജു, കെ.വി. ശശി, ഭാരവാഹികളായ ജെ.എ. രാജു, സി.വി. പത്മനാഭൻ, സുരേഷ് ബാബു, വി.എസ്. സദാശിവൻ, ടി. ഗംഗാധരൻ, എ.എ. സലിം, സന്ധ്യ സാബു രാജ്, എൻ.കെ. സുരേഷ്, മനുഷ, രജീഷ്, ഇ.ജെ. ജോസഫ്, ആശിഷ് കുമാർ, ബിന്ദു സുരേഷ്, ഷിജി രവീന്ദ്രൻ, സൈഫുദ്ധീൻ കൊമ്മാട്, എ.എം. ജംഷീർ, സലാം കുന്നുമ്മൽ, ടി.എൻ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഡി.ജെ ബോയ്സ് അംഗങ്ങൾ, വിവിധ ക്ലബ്ബ് ഭാരവാഹികൾ, അയൽക്കൂട്ടങ്ങൾ ഉൾപ്പെടെ നൂറിലധികം പേർ ചടങ്ങിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *