June 16, 2026

ആനിരാജ പുല്‍പള്ളിയില്‍ പര്യടനം നടത്തി: വന്യമൃഗ ശല്യത്തിന്റെ പരിഹാരത്തിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും

0
20240312 215424
By ന്യൂസ് വയനാട് ബ്യൂറോ

 

പുല്‍പ്പള്ളി:വയനാട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരഞ്ഞെടുപ്പു പര്യടനം നടത്തി. ജയശ്രീ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, പഴശിരാജാ കോളജ്, കൃപാലയ സ്‌പെഷല്‍ സ്‌കൂള്‍, എസ്.എന്‍ കോളജ് എന്നിവിടങ്ങളില്‍ അവര്‍ വിദ്യാര്‍ഥികളും അധ്യാപകരുമായി സംവദിച്ചു. എല്‍ഡിഎഫ് നേതാക്കളായ ടി.ജെ. ചാക്കോച്ചന്‍, കെ.എ. സ്‌കറിയ, ബെന്നി കുറുമ്പാലക്കാട്ട്, റെജി ഓലിക്കരോട്ട്, ജില്ലാ പഞ്ചായത്തംഗം ബിന്ദു പ്രകാശ് തുടങ്ങിയവര്‍ക്കൊപ്പമാണ് സ്ഥാനാര്‍ഥി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തിയത്. കോളജ് വിദ്യാര്‍ഥികള്‍ വിവിധ ആവശ്യങ്ങള്‍ ാനാര്‍ഥി മുമ്പാകെ ഉന്നയിച്ചു. ഓരോ ആവശ്യവും നിറവേറ്റുന്നതിനു ഇടപെടുമെന്ന് ആനി രാജ ഉറപ്പുനല്‍കി.

 

ജില്ലയിലെ കര്‍ഷകര്‍ നേരിടുന്ന വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനു കേന്ദ്ര സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദം ചെലുത്തുമെന്ന് പുല്‍പ്പള്ളി ലോക്കല്‍ തെരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ പ്രസംഗിക്കവേ ആനി രാജാ പറഞ്ഞു. എം.എസ്. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ടി.ജെ. ചാക്കോച്ചന്‍, ബെന്നി കുറുമ്പാലക്കാട്ട്, കെ.എസ്. സ്‌കറിയ, റെജി ഓലിക്കരോട്ട്, ബിന്ദു പ്രകാശ്, ബൈജു നമ്പിക്കൊല്ലി, ടി.സി. ഗോപാലന്‍, പി.കെ. രാജപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *