June 16, 2026

ഉത്തരമേഖല അധ്യാപക പരിശീലന ക്യാമ്പും ഒഫീഷ്യൽ സെമിനാറും ബത്തേരിയിൽ

0
Img 20240315 142419
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: യാക്കോബായ സുറിയാനി സഭയുടെ സണ്ടേസ്കൂൾ പ്രസ്ഥാനം അവധിക്കാലത്ത് നടത്തുന്ന വെക്കേഷൻ ബൈബിൾ സ്കൂളിൻ്റെ അധ്യാപക പരിശീലന ക്യാമ്പ് ബത്തേരിയിൽ നടക്കും.

സെൻറ് മേരീസ് സൂനോറൊ പള്ളിയിൽ മാർച്ച്‌ 17 ഞായറാഴ്ച രാവിലെ 10 മണി മുതൽ ക്യാമ്പ് ആരംഭിക്കും. ഭദ്രാസന മെത്രാപ്പോലിത്ത ഡോ. ഗീവർഗീസ് മോർ സ്തേ ഫാനോസ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡൻ്റ് ഫാ. പി.സി പൗലോസ് അധ്യക്ഷത വഹിക്കും. വികാരി ഫാ. ബേബി ഏലിയാസ് കാരക്കുന്നേൽ പതാക ഉയർത്തും. മലബാർ, കോഴിക്കോട്, ബാംഗ്ലൂർ, മംഗലാപുരം ഭദ്രാസനങ്ങളിൽ നിന്നായി തിരഞ്ഞടുക്കപ്പെട്ട 200 ലധികം പേർ പങ്കെടുക്കും.

‘എം. ജെ എസ് എസ് എ ജനറൽ സെക്രട്ടറി പി.വി ഏലിയാസ്, സെക്രട്ടറിമാരായ പി.വി പൗലോസ്, ടി.വി സജിഷ് ,എൻ.എ ജോസ്, ട്രഷറർ എൽദോ ഐസക്ക്, ഭദ്രാസനഡയറക്ടർമാരായ അനിൽ ജേക്കബ് പി.വി സ്കറിയ, കേന്ദ്ര കമ്മറ്റി അംഗങ്ങളായ റോയ് തോമസ് ഈ . പി ബേബി, ഭദ്രാസന സെക്രട്ടറി ജോൺ ബേബി , പള്ളി സെക്രട്ടറി ജോബി ജോൺ എന്നിവർ ക്ലാമ്പിൻ്റെ വിവിധ സെക്ഷനുകൾക്ക് നേതൃത്യം നൽകും ധ്യാനത്തിന് ഫാദർ എൽദോ അമ്പഴത്തിനാം കുടിയും ഗാന പരിശീലനത്തിന് ജിസ്സോ ജോണും നേതൃത്വം നൽകും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *