May 11, 2026

പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ & ആംബുലൻസ് സർവീസ് ഉദ്ഘാടനം ചെയ്തു

0
Img 20240318 234226
By ന്യൂസ് വയനാട് ബ്യൂറോ

നീലഗിരി: മാനന്തവാടി രൂപത സുവർണ്ണ ജൂബിലി വർഷത്തിന്റെ ഭാഗമായി നടപ്പാക്കുന്ന നീലഗിരി റിജിയൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റും, “കരുണയ് ആംബുലൻസ് സർവീസും” മാർച്ച്‌ പതിനാറിന് അഭിവന്ദ്യ മാർ ജോസ് പൊരുന്നേ ടം പിതാവ് ഉദ്ഘാടനം ചെയ്ത് , ഫ്ലാഗ് ഓഫ് നിർവഹിച്ചു.

 

ഗോൾഡൻ ജൂബിലി മെമ്മോറിയൽ, നീലഗിരി പാക്കേജിന്റെ ഭാഗമായി, 12 ലക്ഷത്തോളം രൂപ ചെലവിൽ, നീലഗിരി റിജിയണിൽ ആരംഭിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ്, നീലഗിരി ഡെവലപ്മെന്റ് സൊസൈറ്റിയും (NDS), പാട്ടവയൽ അമല ആശുപത്രിയും , സംയുക്തമായിട്ടാണ് നടപ്പാക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ, എസ് എച്ച് മാനന്തവാടി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഗ്രേസി മാത്യു, നീലഗിരി റീജണൽ വികാര്‍, ഫാദർ ബിജു പൊൻപാറക്കൽ, നീലഗിരി റീജിയണിലെ ബഹുമാനപ്പെട്ട വൈദികർ,സിസ്റ്റേഴ്സ്, കൈകാരന്മാർ സാമൂഹ്യ, രാഷ്ട്രീയ മേഖലയിലെ പ്രതിനിധികൾ, തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *