എസ്.കെ.എസ്.എസ്.എഫ് മീഡിയാ സെമിനാർ സംഘടിപ്പിച്ചു
മാനന്തവാടി: എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ മീഡിയാ വിങ്ങിന്റെ നേതൃത്വത്തിൽ മീഡിയാ സെമിനാർ സംഘടിപ്പിച്ചു. നവമാധ്യമ രംഗത്തെ സാധ്യതകളും അവസരങ്ങളും ചർച്ച ചെയ്ത സെമിനാറിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കരിയർ മേഖലകളിൽ ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സോഷ്യൽ മീഡിയ ഇടപെടലുകളിൽ പാലിക്കേണ്ട ജാഗ്രതയെക്കുറിച്ചും വിശദമായ ചർച്ചകൾ നടന്നു. സംഘടനാ പ്രവർത്തന രംഗത്ത് ആധുനികവും ശാസ്ത്രീയവുമായ രീതികൾ അവലംബിക്കുന്നതിന്റെ സാധ്യതകളും പ്രോഗ്രാമിൽ അവതരിപ്പിക്കപ്പെട്ടു. മാനന്തവാടി ടൗൺ മദ്രസ ഹാളിൽ നടന്ന സെമിനാർ എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി റിയാസ് ഫൈസി പാപ്ലശ്ശേരി ഉദ്ഘാടനം ചെയ്തു. മീഡിയാ വിങ്ങ് ജില്ലാ ചെയർമാൻ റംഷിദ് ചെറ്റപ്പാലം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇസ്മാഈൽ ദാരിമി കെല്ലൂർ, മുഹമ്മദ് റാഫി മാസ്റ്റർ, ഫൈസൽ മച്ചിങ്ങൽ, റാഷിദ് പാലമുക്ക്, ഉനൈസ് ഗസ്സാലി, ജുനൈദ് പടിഞ്ഞാറത്തറ, ഫാസിൽ പഴുപ്പത്തൂർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കൺവീനർ മിദ്ലാജ് മാനന്തവാടി സ്വാഗതവും മുബഷിർ ഫൈസി നന്ദിയും പറഞ്ഞു. വിവിധ മേഖലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സെമിനാറിൽ പങ്കെടുത്തത്.





Leave a Reply