സദ്ഗമയ 2026: വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും അധ്യാപക-അനധ്യാപക സംഗമവും സംഘടിപ്പിച്ചു
മാനന്തവാടി: മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള വിദ്യാലയങ്ങളിലെ അധ്യാപക-അനധ്യാപക സംഗമവും ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്നവർക്കുള്ള യാത്രയയപ്പ് സമ്മേളനവും ‘സദ്ഗമയ 2026’ എന്ന പേരിൽ നടന്നു. മാനന്തവാടി രൂപത മെത്രാൻ അഭിവന്ദ്യ മാർ ജോസ് പൊരുന്നേടം സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സഹായമെത്രാൻ മാർ അലക്സ് താരാമംഗലം അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷങ്ങളിൽ വിദ്യാലയങ്ങൾ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും പുതിയ അധ്യയന വർഷത്തിൽ നടപ്പിലാക്കേണ്ട കർമ്മ പദ്ധതികളെക്കുറിച്ചും കോർപ്പറേറ്റ് മാനേജർ ഫാദർ സിജോ ജോൺ ഇളംകുന്നപ്പുഴ വിശദീകരിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കും അനധ്യാപകർക്കും ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. കൂടാതെ, ഈ അധ്യയനവർഷം ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച വിദ്യാലയങ്ങളെയും മോറൽ സയൻസ് പരീക്ഷ, ദേശജ്യോതി ക്വിസ് എന്നിവയിൽ വിജയികളായ പ്രതിഭകളെയും ചടങ്ങിൽ ആദരിക്കുകയുണ്ടായി. അസോസിയേറ്റ് മാനേജർ ഫാദർ റോബിൻ പടിഞ്ഞാറയിൽ, സജിൻ ജോസ്, തോമസ് എം.യു, ജോൺസൺ കെ.ജി, ഷിനോജ് പാപ്പച്ചൻ എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.





Leave a Reply