നായ്ക്കെട്ടിയിൽ കൃഷിനാശം വരുത്തുന്ന കാട്ടാനകളെ തുരത്താൻ കുങ്കിയാനകൾ ഇറങ്ങി
ബത്തേരി: വയനാട് വൈൽഡ് ലൈഫ് ഡിവിഷനിലെ സുൽത്താൻ ബത്തേരി റേഞ്ചിൽപ്പെട്ട നായ്ക്കെട്ടി, മൂലവയൽ, വെളുതൊണ്ടി ഭാഗങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയായി സോളാർ ഫെൻസിങ് തകർത്ത് കൃഷിനാശം വരുത്തുന്ന കാട്ടാനകളെ തുരത്തുന്നതിനുള്ള വനം വകുപ്പിന്റെ ദൗത്യം ആരംഭിച്ചു. അസിസ്റ്റന്റ് വൈൽഡ്‌ലൈഫ് വാർഡൻ നസ്ന ടി.ടിയുടെ നിർദേശപ്രകാരം നായ്ക്കെട്ടി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പ്രദീപ് കുമാർ, സ്റ്റേഷൻ ജീവനക്കാർ, മുത്തങ്ങ ആന ക്യാമ്പിലെ ജീവനക്കാർ എന്നിവർ ചേർന്നാണ് ഇന്ന് പുലർച്ചയോടെ ദൗത്യം ആരംഭിച്ചത്. മുത്തങ്ങ ക്യാമ്പിലെ കുങ്കിയാനകളായ പ്രമുഖ, ഉണ്ണികൃഷ്ണൻ എന്നിവരും പരിശീലനം ലഭിച്ച പാപ്പന്മാരും ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന നടപടികളിലൂടെ ആനകളെ ജനവാസ മേഖലയിൽ നിന്നും പൂർണ്ണമായും കാട്ടിലേക്ക് തുരത്തി ഓടിക്കാനാണ് വനം വകുപ്പ് ലക്ഷ്യമിടുന്നത്.





Leave a Reply