June 16, 2026

കോൺഗ്രസ് നൽകുന്ന തെറ്റായ സന്ദേശം: ബിജെപിയെ അധികാരത്തിലെത്തിക്കും ; എൻ സി പി എസ് വയനാട് ജില്ലാ കമ്മിറ്റി

0
Img 20240321 111942mo2kik7
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : കേരളത്തിൽ ബിജെപി നയിക്കുന്ന എൻ ഡി എ മുന്നണി ഒരു ലോക്സഭാ മണ്ഡലത്തിലും കോൺഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണിയുടെ പ്രധാന എതിർകക്ഷിയും അല്ലാതിരിക്കെ , ഇന്ത്യ മുന്നണിയിലെ പ്രധാന കക്ഷിയായ സിപിഐയുടെ സ്ഥാനാർത്ഥി ആനിരാജ ലോക്സഭയിൽ 33% സ്ത്രീ സംവരണം വേണമെന്ന് ആവശ്യപ്പെടുന്നതിനെ രാഹുൽ ഗാന്ധി എതിർക്കുന്നത് അഖിലേന്ത്യാതലത്തിൽ ബിജെപിക്കെതിരെ ധീരമായ പോരാട്ടങ്ങൾ കാഴ്ചവച്ച ഒരു ധീരവനിത എന്ന പരിഗണന പോലും നൽകാതെയാണെന്ന് എൻ സി പി എസ് വയനാട് ജില്ലാ കമ്മിറ്റി ആരോപിച്ചു. കൂടാതെ അവരുടെ സ്ഥാനാർത്ഥിത്വത്തെ എതിർത്തുകൊണ്ട് ന്യൂനപക്ഷ വോട്ടുകൾ കൂടുതലുള്ള വയനാട് ലോക്സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയും, കോൺഗ്രസിന്റെ അഖിലേന്ത്യാ സംഘടനാ ജനറൽ സെക്രട്ടറിയായ ശ്രീ.കെ. സി. വേണുഗോപാൽ ആലപ്പുഴയിലും സിപിഎമ്മിന്റെ സിറ്റിംഗ് എംപിയായ എ എം ആരിഫിനെതിരെ മത്സരിക്കുന്നത് ഹിന്ദി ഹൃദയ ഭൂമിയിൽ ബിജെപിയെ എതിരിടാൻ കഴിവില്ലാത്തതു കൊണ്ടാണെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു. മൃദുത്വ ഹിന്ദുത്വ സമീപനം വച്ചുപുലർത്തുന്ന കോൺഗ്രസ് നേതാക്കൾ ബിജെപിക്കെതിരെ ഒരു ചുക്കും ചുണ്ണാബും ചെയ്യുവാൻ കഴിവില്ല എന്ന് വീണ്ടും തെളിയിച്ചിരിക്കുക ആണെന്നും, ഇന്ത്യ മുന്നണിയെ ഒരു പ്രഹസന മുന്നണി ആക്കി മാറ്റിക്കൊണ്ട് ബിജെപി ശക്തി കേന്ദ്രങ്ങളിൽ നിന്ന് കോൺഗ്രസ് ഒളിച്ചോടി ന്യൂനപക്ഷങ്ങളെ വഞ്ചിച്ചെന്നും എൻ സി പി എസ് വയനാട് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.

 

വയനാട് ജില്ലാ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ ലോക്സഭയിൽ ഉന്നയിക്കുവാൻ കേന്ദ്ര സർക്കാർ ആരായിരുന്നാലും, പ്രശ്നപരിഹാരം കാണുന്നതുവരെ വയനാടിന്റെ ശബ്ദമായി ജ്വലിക്കാൻ വയനാട് ലോക്സഭ മണ്ഡലത്തിൽ സ്ഥിരമായി സാന്നിധ്യം അറിയിക്കുവാൻ ആനിരാജക്ക് മാത്രമേ കഴിയൂ എന്നും യോഗം വിലയിരുത്തി.

 

വയനാടിന്റെ സ്പന്ദനങ്ങൾ അറിയുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായ ആനിരാജയെ വിജയിപ്പിക്കുവാൻ മുഴുവൻ ജില്ലാ ബ്ലോക്ക്, മണ്ഡലം, കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും രംഗത്തിറങ്ങുവാനും എല്ലാ ബ്ലോക്കുകളിലും, എല്ലാ മണ്ഡലങ്ങളിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം ചേർന്ന് പ്രവർത്തിക്കുവാനും ജില്ലാ – ബ്ലോക്ക് മണ്ഡലതല നേതാക്കന്മാരെ യോഗം ചുമതലപ്പെടുത്തി.

 

യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി എം ശിവരാമൻ ജില്ലാ ബ്ലോക്ക് നേതാക്കളായ ജോണി കൈതമറ്റം , അനൂപ് ജോജോ, പി സദാനന്ദൻ, സലിം കടവൻ, എം കെ ബാലൻ, ഷാബു എ പി, അഡ്വക്കേറ്റ് കെ യു ബേബി, സുരേന്ദ്ര ബാബു, ജെയിംസ് മാങ്കുത്തെൽ, സുധീഷ് മുട്ടിൽ, ടി പി നുറുദ്ദീൻ, മമ്മൂട്ടി എളങ്ങോളി, ഷൈജു വി കൃഷ്ണ, സ്റ്റീഫൻ കെ സി , അഡ്വക്കേറ്റ് എം ശ്രീകുമാർ , പി അശോകൻ, രാജൻ മൈക്കിൾ, സി എം വത്സല, മല്ലിക ആർ, തുടങ്ങിയവർ പ്രസംഗിച്ചു.

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *