June 16, 2026

ഷിഗെല്ല ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു

0
IMG_20260616_173248
By ന്യൂസ് വയനാട് ബ്യൂറോ

നൂൽപ്പുഴ: വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ പൊൻകുഴി പണിയ ഊരിൽ വയനാട്ടിൽ പടർന്നു പിടിച്ച ഷിഗെല്ല രോഗത്തെ കുറിച്ചുള്ള ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. കുടൽ അണുബാധ ഉണ്ടാക്കുന്ന ബാക്ടീരിയയായ ഷിഗെല്ലയെ ശുദ്ധജലം ഉപയോഗിക്കൽ, കൈകൾ സോപ്പുപയോഗിച്ച് കഴുകൽ, ഭക്ഷണ ശുചിത്വം പാലിക്കൽ എന്നിവ വഴി ഫലപ്രദമായി തടയാമെന്ന് ക്ലാസുകൾക്ക് നേതൃത്വം നൽകിയ ഡോ. അരുൺ ബേബി വ്യക്തമാക്കി. ക്യാമ്പയിന്റെ ഭാഗമായി മഴക്കാല രോഗ പ്രതിരോധ മരുന്നായ നിലവേമ്പ് കുടിനീർ വിതരണവും സിദ്ധ മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു. ചടങ്ങിൽ ട്രൈബൽ അനിമേറ്റർ രജിത, ട്രൈബൽ യൂണിറ്റ് അംഗം അരുൺ ജോസ് തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *