വിദ്യാർത്ഥികളെ അനുമോദിച്ചു; കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു
വെള്ളമുണ്ട: വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെയും കിസ്റ്റോൺ ഫൗണ്ടേഷൻ്റെയും സഹകരണത്തോടെ വെള്ളമുണ്ട പഞ്ചായത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച മുഴുവൻ ഗോത്രവിഭാഗ വിദ്യാർത്ഥികൾക്കുമായി അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. ‘മുന്നേറ്റം’ എന്ന് പേരിട്ട പരിപാടിയിൽ സീനിയർ പ്രോഗ്രാം കോഡിനേറ്റർ അഡ്വക്കറ്റ് കെ. ജി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ഷിംന കെ.ടി. പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പ്ലസ് ടു വിദ്യാർത്ഥിനി കെ. എം. ആദിത്യക്ക് റ്റി.എൽ.സി അംഗം വി.കെ. ശ്രീധരൻ ഉപഹാരം നൽകി അനുമോദിച്ചു. ചടങ്ങിൽ കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ ജോസ്‌മി എം. ജെ., പ്രൊഫ. ജോസഫ് ഉലഹന്നാൻ (മംഗോളിയ), ടെക്നിക്കൽ കോഡിനേറ്റർ വിഷ്‌ണു എൻ. എം, റ്റി.എൽ.സി എക്സിക്യൂട്ടീവ് അംഗം കാവ്യാഞ്ജലി കെ.കെ, കീസ്റ്റോൺ ഫൗണ്ടേഷൻ പ്രതിനിധി മുഹമ്മദ് റാഫി, എം. സുധാകരൻ, ത്രേസ്യ എം. ജെ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി മണികണ്‌ഠൻ എം. സ്വാഗതവും ശാരദ എൻ.ജി നന്ദിയും പറഞ്ഞു.





Leave a Reply