May 11, 2026

പാർട്ടി ലയന സമ്മേളനവും, സ്വീകരണയോഗവും സംഘടിപ്പിച്ചു 

0
20240321 190755
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ : കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗം വയനാട് ജില്ലാ കമ്മിറ്റി കേരള കോൺഗ്രസ് ബി യിൽ ലയിച്ചു. ഏറെ നാളത്തെ ചർച്ചകൾക്കൊടുവിൽ ജില്ലാ പ്രസിഡണ്ട് സണ്ണി മാത്യുവിൻ്റെ നേതൃത്വത്തിലുള്ളവരാണ് ബി.യിൽ ലയിച്ചത്.

 

കൽപ്പറ്റ എം.ജി.ടി ഹാളിൽ നടന്ന ലയന സമ്മേളനം കേരള കോൺഗ്രസ് ബി സംസ്ഥാന നേതാവും മുന്നോക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാനുമായ കെ. ജി പ്രേംജിത് ഉദ്ഘാടനം ചെയ്തു. നിർണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം 20 സീറ്റിലും വിജയിക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

 

ലയന സമ്മേളനതിൽ സംസ്ഥാന സെക്രട്ടറി കെ ഭഗീരതൻ പിള്ള അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പി ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി വീരേന്ദ്രകുമാർ റിപ്പോർട്ട് അവതരണം നടത്തി.

 

കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗം ജില്ലാ പ്രസിഡണ്ടായിരുന്ന സണ്ണി മാത്യുവിന്റെ നേതൃത്വത്തിലുള്ളവർ കേരള കോൺഗ്രസ് ബിയുടെ പതാക ഏറ്റുവാങ്ങി. വിവിധ ജില്ലാ കമ്മിറ്റികളിൽ നിന്നുള്ള ഭാരവാഹികൾ ലയന സമ്മേളനത്തിൽ പങ്കെടുത്തു.

 

ക്രിക്കറ്റ് താരം സജ്നാ സജീവന് യോഗത്തിൽ വച്ച് സ്വീകരണം നൽകി. യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു ജി നായർ ഉപഹാരം സമർപ്പിച്ചു. ഡോ. ബെഞ്ചമിൻ ഈശോ, എൻ സി രാധാകൃഷ്ണൻ , പീറ്റർ, ജോസ്, രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *