May 19, 2026

ലോക്‌സഭാ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികള്‍ ഫോട്ടോ നല്‍കണം

0
Img 20240322 144634
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമനുസരിച്ച് നാമനിര്‍ദ്ദേശക പത്രികകളോടൊപ്പം സ്ഥാനാര്‍ത്ഥികള്‍ ഒരു ഫോട്ടോ കൂടി നല്‍കണമെന്ന് തെരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് അറിയിച്ചു. ഫോട്ടോയുടെ മറുഭാഗത്ത് സ്ഥാനാര്‍ത്ഥിയുടെ ഒപ്പ് രേഖപ്പെടുത്തണം. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുന്‍പ് മൂന്ന് മാസത്തിനുള്ളില്‍ എടുത്തതായിരിക്കണം ഫോട്ടോ. കളറോ ബ്ലാക്ക് ആന്‍ഡ് വൈറ്റോ ആകാം. 2 സെ.മീ X 2.5 സെ.മീ വലിപ്പത്തിലുള്ള സ്റ്റാമ്പ് ഫോട്ടോ നേരിട്ട് ക്യാമറയെ അഭിമുഖീകരിക്കുന്ന രീതിയിലുള്ളതായിരിക്കണം. യൂണിഫോം ധരിച്ചുകൊണ്ടോ, തൊപ്പി, ഇരുണ്ട ഗ്ലാസ്സ് മുതലായവ വെച്ച് കൊണ്ടോ എടുത്തിട്ടുള്ള ഫോട്ടോ സ്വീകരിക്കുന്നതല്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *