അധ്യാപന ജോലി തേടുന്നവരാണോ? ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ അധ്യാപക നിയമനം
കൽപ്പറ്റ: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ അധ്യാപക നിയമനം. പനങ്ങണ്ടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂൾ, എടത്തന ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ എന്നിവിടങ്ങളിലാണ് നിയമനം.
പനങ്ങണ്ടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച് എസ് എസ് ടി കെമിസ്ട്രി, ഫിസിക്‌സ്, ഹിന്ദി തസ്തികകളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകളുമായി ജൂണ്‍ അഞ്ചിന് രാവിലെ പത്ത് മണിക്ക് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച്ചക്ക് എത്തണം.
എടത്തന ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഒഴിവുള്ള ഹിസ്റ്ററി, പൊളിറ്റിക്‌സ്, ഇക്കണോമിക്‌സ്, സോഷ്യല്‍വര്‍ക്, മലയാളം (ജൂനിയര്‍) തസ്തികകളിലാണ് നിയമനം നടത്തുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 25ന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍- 9647011868





Leave a Reply