May 18, 2026

പ്രൗഡമായി തഖ്‌വിയ സദർമുഅല്ലിം സംഗമം

0
template for wayanad news (25)
By ന്യൂസ് വയനാട് ബ്യൂറോ

പിണങ്ങോട്: പണ്ഡിതന്മാർ സ്വയം ശക്തിപ്പെടുകയും മറ്റുള്ളവരെ ശക്തിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. അങ്ങിനെ ഉള്ളവർക്കേ സമൂഹത്തെ ശക്തിപ്പെടുത്താൻ സാധിക്കൂവെന്നും ജംഇയ്യത്തുൽ മുഅല്ലിമീൻ സംഘടിപ്പിച്ച ‘തഖ് വിയ’ ജില്ലാ സദർ മുഅലിം സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പ്രബോധനം നടത്തുന്നവർ ശുദ്ധിയുള്ളവർ ആയെങ്കിൽ മാത്രമേ അതിനെ പൊതുസമൂഹം ഉൾക്കൊള്ളൂ. അത്തരത്തിൽ പൂർവികർ പകർന്നുതന്ന സ്വഭാവഗുണങ്ങൾ നമ്മൾ ഉൾക്കൊള്ളണം. അഹ് ലു സുന്നത്ത് വൽ ജമാഅത്തിന്റെ ആശയാദർശങ്ങൾക്ക് ശക്തി പകരാൻ ആവണം പണ്ഡിതൻമാർ മുന്നിട്ടിറങ്ങേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ് ലിയാർ പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കമായി. ചടങ്ങിന് സമസ്ത കേന്ദ്ര മുശാവറാംഗം വി. മൂസക്കോയ മുസ് ലിയാർ പ്രാർഥന നടത്തി. മുഹമ്മദ് ഇസാൻ പിണങ്ങോട് ഖിറാഅത്ത് നടത്തി. ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡന്റ് സയ്യിദ് കെ.വി.എസ് തങ്ങൾ അധ്യക്ഷനായി. ജനറൽ സെക്രട്ടറി സി.പി ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും ട്രഷറർ സൈനുൽ ആബിദീൻ ദാരിമി നന്ദിയും പറഞ്ഞു.

ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച റെയിഞ്ച് കമ്മിറ്റികൾക്ക് സമസ്ത പ്രസിഡന്റ് ഉപഹാരങ്ങൾ നൽകി. തുടർന്ന് നടന്ന ഒന്നാം സെഷനിൽ ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ജനറൽ സെക്രട്ടറി കൊടക് അബ്ദുറഹ്മാൻ മുസ്ലിയാർ വിഷയാവതരണം നടത്തി. അഷ്‌റഫ് ഫൈസി പനമരം ആമുഖപ്രഭാഷണം നടത്തി. രണ്ടാം സെഷനിൽ ഉസ്മാൻ ഫൈസി ഇന്ത്യനൂർ വിഷയമവതരിപ്പിച്ചു. അബ്ദുൽ മജീദ് അൻസ്വരി ആമുഖപ്രഭാഷണം നടത്തി. മൂന്നാം സെഷനിൽ അബ്ദുറസാഖ് ദാരിമി കർമ്മപദ്ധതി അവതരിപ്പിച്ചു.

സമാപന സംഗമത്തിൽ കെ.എ നാസർ മൗലവി, ഇബ്രാഹിം ദാരിമി മക്കിയാട്, കെ.എച്ച് അബു, കെ.പി അൻവർ, പുനത്തിൽ ഇബ്രാഹിം ഹാജി, നൗഷിർ വാഫി, അബ്ബാസ് ഫൈസി വാരാമ്പറ്റ, സാജിദ് ബാഖവി സംസാരിച്ചു. പി. അബ്ദുല്ലക്കുട്ടി ദാരിമി നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *