May 20, 2024

ജ്യോതിർഗമയ രക്തദാന വാരാചരണത്തിന് തുടക്കമായി

0
Img 20240322 154840

മനന്തവാടി: അവയവ ദാന – രക്തദാന ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യമായ ടീം ജ്യോതിർഗമയ പതിവുപോലെ ഈ വർഷവും പീഢാനുഭവ വാരം രക്തദാന വാരമായി ആചരിക്കും. മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടക്കുന്ന ചടങ്ങിൽ പ്രമുഖ ക്രിക്കറ്റ് താരം സജ്ന സജീവൻ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ ബ്ലഡ് ബാങ്ക് ആംബുലൻസ് ഡ്രൈവറായി സ്തുത്യർഹ സേവനം നിർവഹിക്കുന്ന എസ്.വി. അഭിനെ ജില്ലാ ആശുപത്രി ആർഎംഒ ഡോ. അർജുൻ ജോസ് പൊന്നാട അണിയിച്ച് ആദരിച്ചു. എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം പ്രസിഡൻ്റ് ഫാ. റോയി വലിയപറമ്പിൽ രക്തദാന സന്ദേശം നൽകി.

രക്തദാനം നടത്തിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം സി ഡിറ്റ് പഠന കേന്ദ്രം എംഡി എ.വി. അനീഷിന് നൽകി ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർ ഡോ.ബിനിജ മെറിൻ നിർവഹിച്ചു. യാക്കോബായ സഭ മാനന്തവാടി മേഖലാ കമ്മിറ്റി പ്രസിഡൻ്റ് ഫാ. ബേബി പൗലോസ് ഓലിക്കൽ അധ്യക്ഷത വഹിച്ചു. ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ് പദ്ധതി വിശദീകരിച്ചു.

നഗരസഭാ കൗൺസിലർമാരായ സിനി ബാബു, ടിജി ജോൺസൺ, ശാരദ സജീവൻ, മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സഹ വികാരി ഫാ. വർഗീസ് താഴത്തെകുടി, ട്രസ്റ്റി വിനു വാണാക്കുടി, സെക്രട്ടറി റിജൊ നടുത്തോട്ടത്തിൽ, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ബേബി മേച്ചേരിപുത്തൻപുരയിൽ, കുര്യാക്കോസ് കട്ടേക്കുഴി, യൂത്ത് അസോസിയേഷൻ മേഖലാ സെക്രട്ടറി അമൽ കുര്യൻ, യൂണിറ്റ് സെക്രട്ടറി മനോജ് കല്ലിരിക്കാട്ട്, സ്പന്ദനം പ്രസിഡൻ്റ് ഫാ. വർഗീസ് മറ്റമന എന്നിവർ പ്രസംഗിച്ചു.

ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർമാരായ ഡോ. എം.കെ. അനുപ്രിയ, ഡോ. ദിവ്യ, കണിയാരം സെൻ്റ് ജോസഫ്സ് കത്തീഡ്രൽ ട്രസ്റ്റി ജോസ് തോമസ്, നഴ്സിങ് സൂപ്രണ്ട്മാരായ ശാന്ത പയ്യ, മിനിമോൾ തോമസ്, സഞ്ജു ജോണി, അനീഷ് ചേനകത്തുട്ട്, പി.യു. അനീഷ്, ജെറീഷ് മൂടമ്പത്ത്, നൗഷാദ് കൊണിയൻമുക്ക്, സിബി മാത്യു തുടങ്ങിയവർ നേതൃത്വം നൽകി. നാൽപതാം വെള്ളി മുതൽ ഈസ്റ്റർ വരെയുള്ള ദിവസങ്ങളിൽ മേപ്പാടി, കൽപറ്റ, ബത്തേരി, മാനന്തവാടി ബ്ലഡ് ബാങ്കുകളിലായി വൈദികർ, യൂത്ത് അസോസിയേഷൻ പ്രവർത്തകർ, സൺഡേ സ്കൂൾ അധ്യാപകർ തുടങ്ങിയവർ രക്തം ദാനം നടത്തും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *