June 15, 2026

ബത്തേരി മുൻസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സ് ബിൽഡിങ് അപകടവസ്ഥയിൽ

0
Img 20240324 113608
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ചുങ്കത്ത് മുൻസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിന്റെ സൺഷേഡിൽ നിന്ന് കോൺക്രീറ്റ് പാളികൾ അടർന്നു വീഴുന്നു. അരനൂറ്റാണ്ടോളം പഴക്കമുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലെ സൺഷേഡ് കോൺക്രീറ്റ് പാളികളാണ് അടർന്നു വീഴുന്നത്. സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിച്ചു വരുന്ന കെട്ടിടമാണിത്.

 

നിരന്തരമായി പാളികൾ അടർന്നു വീഴുന്നത്, കെട്ടിടത്തിന്റെ താഴെ വിശ്രമിക്കുന്ന ചുമട്ടു തൊഴിലാളികൾക്കും, അതിലെ സഞ്ചരിക്കുന്നവർക്കും അപകടമായിരിക്കുകയാണ്. വലിയ വാഹനങ്ങൾ സമീപത്തെ ദേശീയപാതയിലൂടെ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന പ്രകമ്പനം, ഈ പാളികൾ നിലംപാടിക്കാനുള്ള സാധ്യത ഏറെയാക്കുന്നു. ഈ സാഹചര്യത്തിൽ അധികൃതർ ഇടപെട്ട് കെട്ടിടത്തിന്റെ അപകടാവസ്ഥ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *