June 15, 2026

ജൂഡ്സ് മൗണ്ട് ഇടവകയിൽ ഓശാന ഞായർ ആഘോഷിച്ചു

0
Img 20240324 095638
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ന് വെള്ളമുണ്ട ജൂഡ്സ് മൗണ്ട് ഇടവകയിലെ വിശ്വാസികൾ ഓശാന ഞായര്‍ ആഘോഷിച്ചു. ഇടവക ദേവാലയത്തിൽ പ്രത്യേക തിരുക്കര്‍മ്മങ്ങള്‍ നടന്നു. ഓശാന ഞായർ തിരുക്കർമ്മങ്ങൾ ഇടവകയുടെ മധ്യസ്ഥനായ വിശുദ്ധ യൂദാ ശ്ലീഹായുടെ ഗ്രോട്ടോയിൽ നിന്നും ആരംഭിച്ചു. ഇടവക വികാരി ഫാ. മനോജ്‌ കാക്കോനാൽ തിരുക്കർമ്മങ്ങൾക്ക് കാർമ്മികത്വം വഹിക്കുകയും വചനസന്ദേശം നൽകുകയും ചെയ്തു.

 

കുരുത്തോലകളുമായി വിശ്വാസി സമൂഹം ദേവാലയത്തിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തി. ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തെ ജനങ്ങൾ രാജകീയമായി വരവേറ്റതിന്റെ ഓർമയിൽ ജൂഡ്സ് മൗണ്ട് ഇടവകയിലെ വിശ്വാസി സമൂഹം കുരുത്തോലകൾ വഹിച്ചുള്ള പ്രദക്ഷിണത്തിൽ പങ്കെടുത്തു.

 

കമ്മിറ്റിക്കാർ, കൈക്കാരന്മാർ, സംഘടനാ ഭാരവാഹികൾ, സന്യസ്ഥർ, മതാധ്യാപകർ തുടങ്ങിയവർ നേതൃത്വം വഹിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *