June 11, 2026

സിപിഎമ്മിന്റെ സമരം രാഷ്ട്രീയ പ്രേരിതം; കോൺഗ്രസ്‌

0
Img 20240326 1919368mtd4q8
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ചുള്ളിയോട് എംസിഎഫിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് സിപിഎം നടത്തിയ സമരം രാഷ്ട്രീയ പ്രേരിതമെന്ന് കോൺഗ്രസ് നെന്മേനി മണ്ഡലം കമ്മിറ്റി ആരോപിച്ചു. ജനവാസ കേന്ദ്രത്തിൽ പാഴ് വസ്‌തുക്കൾ സംഭരിക്കാനായി കെട്ടിടം പണിതത് എൽഡിഎഫ് ഭരണസമിതിയുടെ കാലത്താണ്. ഇവിടെ ഈ കേന്ദ്രം പ്രവർത്തിക്കുന്നത് തെറ്റാണെന്ന് ഇപ്പോൾ സി പി എം പറയുന്നത് മലർന്നു കിടന്നു തുപ്പുന്നതിന് തുല്യമാണ്. കേന്ദ്രത്തിലെത്തുന്ന പാഴ് വസ്തുക്കൾ സമയ ബന്ധിതമായി കൊണ്ടുപോവാത്തത് തദ്ദേശ വകുപ്പ് മന്ത്രി ചെയർമാനായിട്ടുള്ള ക്ലീൻ കേരള കമ്പനിയാണ് ഇത് മൂലമാണ് ഇവിടെ പാഴ് വസ്തുക്കൾ കുന്നു കൂടിയത്.തീപിടുത്തത്തെക്കുറിച്ചും ക്ലീൻ കേരള കമ്പനി പാഴ് വസ്‌തുക്കൾ കൊണ്ട് പോകാൻ വൈകിയതിനെക്കുറിച്ചും സമഗ്ര അന്വേഷണം നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

 

മണ്ഡലം പ്രസിഡൻ്റ് കെ കെ പോൾസൻ അധ്യക്ഷത വഹിച്ചു. അഷ്റഫ് പൈ ക്കാടൻ, യു കെ പ്രേമൻ,കെ കെ പ്രേമചന്ദ്രൻ,ഫൈസൽ മലവയൽ, ദീപ ബാബു, പി എം ബാബുരാജ്, മോഹനൻ മലങ്കര, കെ കെ മോഹനൻ, രാജേഷ് നമ്പിച്ചാൻ കുടി, ആർ ശ്രീനിവാസൻ, സി ടി ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *