May 19, 2026

തന്നെ സ്നേഹിച്ച വയനാട്ടിലെ ജനങ്ങളെ രാഹുൽ വഞ്ചിച്ചു: കെ. സുരേന്ദ്രൻ

0
Img 20240327 161350
By ന്യൂസ് വയനാട് ബ്യൂറോ

വള്ളിയൂർക്കാവ്: വയനാട് ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി വള്ളിയൂർക്കാവ് ക്ഷേത്ര സന്നിധിയിലെത്തി. വയനാട്ടുകാർ സ്നേഹിച്ച രാഹുൽഗാന്ധി വയനാടൻ ജനതയെ വഞ്ചിച്ചെന്ന ആരോപണവുമായി കെ. സുരേന്ദ്രൻ. മൂന്നാം മോദി സർക്കാർ അധികാ രത്തിൽ വരുന്നതോടെ വയനാടിന്റെ പ്രശ്ന‌ങ്ങൾക്ക് ശാശ്വത പരിഹാരമാകുമെന്ന് അദ്ദേഹം പ്രതികരിച്ചു. രാഹുൽഗാന്ധിക്ക് യാത്രയയപ്പ് നൽകാൻ വയനാടൻ ജനത തീരുമാനിച്ചു കഴിഞ്ഞുവെന്നും, വയനാട്ടുകാരെ ചതിച്ച രാഹുൽ ഗാന്ധിക്ക് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിലൂടെ വയനാട്ടുകാർ മറുപടി നൽകുമെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു. വള്ളിയൂർ കാവ് ക്ഷേത്രം സന്ദർശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *