May 19, 2026

വാരാമ്പറ്റ മഖാം ഉറൂസിന് തുടക്കമായി

0
Img 20240327 180205
By ന്യൂസ് വയനാട് ബ്യൂറോ

വാരാമ്പറ്റ: സയ്യിദ് അലിഅക്ബർ ദില്ലിക്കോയ തങ്ങളുടെ ഉറൂസിന് തുടക്കംകുറിച്ചുകൊണ്ട് സയ്യിദ് ശിഹാബുദ്ധീൻ ഇബിച്ചിക്കോയ തങ്ങൾ മഖാംസിയാറത്തിനും പതാകഉയർത്തൽ കർമ്മത്തിനും നേതൃത്വം വഹിച്ചു. പരിശുദ്ധമായ റമളാൻ ആയതിനാൽ ഈ വർഷം ഉറൂസിന്റെ ഭാഗമായ ദിഖ്റ് ദുആ മജ്ലിസ്, ഖത്തം ദുആ, മൗലീദ് പാരായണം, അന്നദാനം എന്നിവ ഏപ്രിൽ 21ന് നടത്തപ്പെടും. മുഹ്യുദ്ദീൻകുട്ടി യമാനി, ആലി ഹാജി, മായൻ ഹാജി, പോക്കർ ഹാജി, അബ്ദുള്ള സാഹിബ്, മജീദ് സാഹിബ്, മോയി സാഹിബ്, ഉസ്മാൻ ഹാജി തുടങ്ങി നിരവധി പേർ പതാകഉയർത്തൽ കർമ്മത്തിനു സാക്ഷ്യം വഹിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *