June 11, 2026

ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ മാനന്തവാടി അമലോൽഭവ മാതാ ഇടവക സമൂഹം കുരിശിന്റെ വഴി നടത്തി

0
Img 20240329 120519
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: 2000 ത്തിൽ പരം വർഷങ്ങൾക്ക് മുൻപ് ജറുസലമിൽ നിന്നും കാൽവരി മലയിലേക്ക് യേശു നടത്തിയ കുരിശും വഹിച്ചുകൊണ്ടുള്ള സഹനത്തിന്റെ യാത്രയെ അനുസ്മരിച്ചു കൊണ്ട് മാനന്തവാടി അമലോൽഭവ മാതാ ഇടവകസമൂഹം കുരിശിന്റെ വഴി നടത്തി. ലിറ്റിൽ ഫ്ലവർ സ്കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച കുരിശിന്റെ വഴിയിൽ ഇടവക വികാരി ബഹു. റവ. ഫാ. വില്ല്യം രാജൻ, റവ. ഫാ. റോയ്സൺ ആന്റണി, റവ. ഫാ. റിജോയി പാത്തിവയൽ, ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്, പാരീഷ് കൗൺസിൽ അംഗങ്ങൾ, അൾത്താര ബാലകർ എന്നിവർ കുരിശും വഹിച്ചുകൊണ്ട് നേതൃത്വം നൽകി. മാനന്തവാടിയിലെ പല ദേവാലയങ്ങളിൽ നിന്നുമുള്ള നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *