സെപക്താക്രോ: ലിന ഫാത്തിമയെ ആദരിച്ചു
തരുവണ: കർണ്ണാടകയിലെ ധവൻഗിരിയിൽ നടന്ന ദേശീയ സെപക്താക്രോ മത്സരത്തിൽ വെങ്കല മെഡൽ നേടിയ തരുവണ ഗവ. ഹൈസ്കൂ ളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിനി ലിന ഫാത്തിമയെ തരുവണ ഹൈസ്കൂൾ അധികൃതരും പൗരാവലിയും ചേർന്ന് ആദരിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ്. നാസർ അധ്യക്ഷത വഹിച്ചു. പവർ ലിഫ്റ്റിൽ നേട്ടം കൈവരിച്ച ശിഫ ഫാത്തിമയേയും ചടങ്ങിൽ അനുമോദിച്ചു.
പ്രവാസി വ്യവസായി മജീദ് പള്ളിയാൽ , വ്യാപാരി വ്യവസായി പ്രതിനിധികളായ കമ്പ അബദുള്ള ഹാജി, അബദുറഹിമാൻ, മലബാർ ബേക്കറി, CITU തരുവണ യൂണിറ്റ്, എന്നിവരും മൊമൻ്റോയും ഉപഹാരങ്ങൾ നൽകി.
മുൻ പി.ടി.എ പ്രസിഡൻ്റ് കെ.സി ആലി, രാധാകൃഷ്ണൻ, നൗഫൽ പള്ളിയാൽ, കോമ്പി അബൂബക്കർ, അഷ്റഫ്.എം, സ്കൂൾ ലീഡർ ഷിഫാനത്ത് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
തരുവണ കരിങ്ങാരി താനൂക്കാരൻ വീട്ടിൽ അബ്ദുറഹ്മാന്റെയും നജ്മയുടെയും മകളാണ് ലിന. സെപക് കോച്ച് ഷാജൻ, കായികാധ്യാപിക മേഴ്സി എന്നിവർക്ക് കീഴിലാണ് പരിശീലനം. 14 സംസ്ഥാനങ്ങൾ പങ്കെടുത്ത മത്സരത്തിലാണ് ഈ നേട്ടം.
ഒട്ടേറെ വൈവിധ്യവും പ്രത്യേകതകളുമുള്ള കായിക വിനോദമാണ് സെപക്താക്രോ. കളരി, കരാട്ടെ തൈക്കാന്‍ഡോ, ഉള്‍പ്പെടെയുള്ള ആയോധന കലകളും ജിംനാസ്റ്റിക്കും ഫുട്‌ബോളും വോളിബോളുമൊക്കെ സമന്വയിച്ച് രൂപം കൊണ്ടതാണ് ഈ കായിക ഇനം.
ഒരു ഷട്ടില്‍ കോര്‍ട്ടിന്റെ വിസ്തൃതിയില്‍ കളിയ്ക്കാം. മലേഷ്യയുടെ പരമ്പരാഗതമായ കായിക വിനോദമാണ് സെപക്താക്രോ. സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, ഫിലിപ്പൈന്‍സ്, ബ്രൂണെ, ഇന്തോനേഷ്യ എന്നിവിടങ്ങളിലെയും ജനപ്രിയ കായിക വിനോദമാണ് സെപക്താക്രോ. ചടങ്ങിന് ഹെഡ്മാസ്റ്റർ മുഹമ്മദ്. എം സ്വാഗതവും മുഹമ്മദലി മാസ്റ്റർ നന്ദിയും പറഞ്ഞു.





Leave a Reply