തെരുവ് നായ ആക്രമണം ശാശ്വത പരിഹാരം കാണണം ;കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി
മാനന്തവാടി: മാനന്തവാടി നഗരത്തിൽ അക്രമാസക്തയായ നായ വഴിയാത്രക്കാരെ കടിക്കാൻ തുടങ്ങിയിട്ട് നാല് ദിവസമായി. ഇതുവരെ ഏഴുപേരെ നായ കടിക്കുകയും അവരെല്ലാം വയനാട് മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയും ചെയ്തു. എന്നാൽ അക്രമാസക്തയായ നായയിൽ നിന്നും പൊതുജനത്തെ സംരക്ഷിക്കാൻ ഉത്തരവാദിത്തമുള്ള നഗരസഭ കഴിഞ്ഞ നാല് ദിവസമായിട്ടും യാതൊരു നാപടിയും സ്വീകരിക്കുന്നില്ലെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആരോപിച്ചു.
വണ്ടിയിടിച്ച് കുഞ്ഞ് ചത്തതാണ് നായ അക്രമാസക്തമാവാൻ കാരണമെന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ആയതിനാലാണ് കുട്ടികൾ ഈ നായയിൽ നിന്നും രക്ഷപ്പെട്ടതെന്നും യാതൊരു പ്രകോപനവും ഇല്ലാത്തെ മനുഷ്യരെ കടിക്കുന്ന നായയിൽ നിന്നും നാട്ടുകാർക്കും കച്ചവടക്കാർക്കും പൊതുജനങ്ങൾക്കും സംരക്ഷണമൊരുക്കണമെന്നും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മാനന്തവാടി ഏരിയാ കമ്മറ്റി നഗരസഭ അധികൃതരോട് ആവശ്യപ്പെട്ടു.
ജില്ല സെക്രട്ടറി എം.ആർ സുരേഷ്, ഏരിയാ പ്രസിഡൻ്റ് കെ.പി.ശ്രീധരൻ, സെക്രട്ടറി കെ. ജി. സുനിൽ, കെ.എം അബ്ദുൾ സലീം, അബ്ദുൾ മുത്തലിബ്, എസ്.കെ.സജിനി, എ.വി.മാത്യു മാസ്റ്റർ, രാജൻ വർഗ്ഗീസ്, എം.ഹരികുമാർ, ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.





Leave a Reply