മീനങ്ങാടിയിൽ ലോറിയും കാറുമിടിച്ച് രണ്ട് കുട്ടികളടക്കം അഞ്ച് പേർക്ക് പരിക്ക്
മീനങ്ങാടി: മീനങ്ങാടി 54-ൽ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. ബത്തേരി കുപ്പാടി കുന്നുപ്പിള്ളിൽ ജൊഹാൻ, ജോബി, ജെയ്സൺ, ജാൻസി, സാറക്കുട്ടി എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇന്ന് പുലർച്ചെ 3.45 ഓടെയായിരുന്നു അപകടം സംഭവിച്ചത്. എറണാകുളത്ത് നിന്ന് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവർ മീനങ്ങാടി ആരോഗ്യ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.





Leave a Reply