May 5, 2026

ഇടുങ്ങിയ റോഡുകളിലും പാലങ്ങളിലും മറ്റു വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുന്നത് അപകടകരം: മോട്ടോർ വാഹന വകുപ്പ് 

0
Img 20240406 Wa0053
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: ഇടുങ്ങിയ റോഡുകളിലും പാലങ്ങളികും വളവുകളിലും മറ്റ് വാഹനങ്ങളെ മറികടന്ന് പോകാൻ (ഓവർടേക്ക് ചെയ്യാൻ) ശ്രമിക്കുന്നത് അപകടകരമെന്ന് എംവിഡി.

ഇത്തരം പ്രദേശത്ത് സുരക്ഷ ഉറപ്പാക്കുന്നതിനായി മറ്റു വാഹനങ്ങളെ മറികടക്കുന്നത് നിരോധിച്ചിട്ടുള്ളതാണ്. അതിനായി റോഡിന് നടുവിലായി ഡബിൾ യെല്ലോ ലാഡർ ഹാച്ചിങ് ലൈൻ വരച്ചിട്ടുണ്ടെന്നും മോട്ടോർ വാഹന വകുപ്പ് പറയുന്നു.

വാഹനമോടിക്കുമ്പോൾ ഈ മഞ്ഞ വരകൾ മുറിച്ചു കടക്കാനോ അതിന് മുകളിലൂടെ വാഹനമോടിക്കാനോ പാടില്ല. അതിനൊപ്പം റോഡിന് ഇരു വശങ്ങളിലും പാർക്കിംഗ് നിരോധിച്ചു കൊണ്ട് റോഡിന്റെ ബോർഡർ ലൈനുകളോട് ചേർന്ന് സ്ട്രിപ്ഡ് ലൈൻസ് വരച്ചിട്ടുണ്ട്.

ഈ ഭാഗത്ത് നോ പാർക്കിംഗ് ബോർഡും റെസ്ട്രിക്ഷൻ അവസാനിക്കുന്ന ഭാഗത്ത് റെസ്ട്രിക്ഷൻ എൻഡ്‌സ് സൈൻ ബോർഡും ഉണ്ട്. ഇവിടെ വാഹനങ്ങൾ നിർത്തുന്നത് ഇരു വശത്ത് നിന്നും വരുന്ന വാഹനങ്ങളിലെ ഡ്രൈവറുടെ കാഴ്ച്ചയെ ബാധിക്കുമെന്നതിനാലാണ് പാർക്കിംഗ് നിരോധിച്ചിരിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

അതിനാൽ ഈ റോഡ്‌ മാർക്കിങ്ങുകൾ കൊടുത്തിരിക്കുന്ന ഭാഗങ്ങളിൽ അതീവ ശ്രദ്ധയോടെ വാഹനമോടിച്ചില്ലെങ്കിൽ ഒരുപക്ഷെ നിങ്ങളുടെ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം. ഇത്തരം നിയമ ലംഘനങ്ങൾക്ക് ലഭിക്കുന്ന ചല്ലാനുകൾ കൂടുതൽ ഗുരുതരമായ കുറ്റങ്ങൾ ആയതിനാലും കൂടുതൽ കടുത്ത ശിക്ഷകൾ ഉള്ളവയാകയാലും കോടതി നടപടിക്രമങ്ങളിലൂടെ മാത്രമേ ശിക്ഷാവിധി സാദ്ധ്യമുള്ളു.

കൂടുതൽ ഗുരുതര കുറ്റകൃത്യങ്ങൾ ഒരു കുറ്റസമ്മതം നടത്തി ഒരു ചെറിയ പിഴതുക അടച്ച് വിടുതൽ ചെയ്യാവുന്ന ലംഘനങ്ങളല്ല എന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *