തരിയോട് സെന്റ് മേരീസ് യു.പി സ്കൂളിൽ ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം ചെയ്തു
തരിയോട്: തരിയോട് എട്ടാം മൈൽ സെന്റ് മേരീസ് യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ തോമസ് പ്ലാശനാൽ പാർക്കിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. പരേതയായ പുത്തൻപുരയിൽ മേരി ചാക്കോയുടെ സ്മരണാർത്ഥമാണ് പാർക്ക് നിർമ്മിച്ചിരിക്കുന്നത്. പി.ടി.എ പ്രസിഡന്റ് പയസ് മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാന അധ്യാപകൻ സജി ജോൺ, തരിയോട് പഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു, കൽപ്പറ്റ ബ്ലോക്ക് വൈസ് പ്രസിഡന്റ് ജിൻസി സണ്ണി എന്നിവർ സംസാരിച്ചു. സജി ചാക്കോ, ജോബി മാനുവൽ, എബിൻ മുട്ടപ്പള്ളി, റെജിലാസ്, ടി.എസ്. വർക്കി, റോസ എ.ജെ, അജീഷ് പി., ജെയ്സൺ ടി.എ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.





Leave a Reply