July 9, 2026

പബ്ലിക് ലൈബ്രറി മാറ്റി സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണം

0
Img 20240407 190401
By ന്യൂസ് വയനാട് ബ്യൂറോ

കോളിയാടി: ടൗണില്‍ പഞ്ചായത്ത് ഓഫീസിനോടുചേര്‍ന്ന് ജനങ്ങള്‍ക്ക് സൗകര്യപ്രദമായ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന പബ്ലിക് ലൈബ്രറി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള നീക്കം നെന്‍മേനി പഞ്ചായത്ത് ഭരണ സമിതി അവസാനിപ്പിക്കണമെന്ന് ഡിഎഡബ്ല്യുഎഫ് പഞ്ചായത്ത് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.

വികലാംഗ പെന്‍ഷന്‍ 3,500 രൂപയാക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്തംഗവും താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയുമായ പി.കെ. സത്താര്‍ ഉദ്ഘാടനം ചെയ്തു. എം.വി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. വി.ബി. രാജു പ്രസംഗിച്ചു. കെ.പി. ജോര്‍ജ് സ്വാഗതവും ധനിഷ് മാതമംഗലം നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *