മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ്. വാഹന പ്രചാരണ ജാഥ നാളെ മുതൽ
മാനന്തവാടി: രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ്. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെയും മറ്റന്നാളെയുമായി വാഹന പ്രചാരണ ജാഥ സംഘടിപ്പിക്കും. കെ.പി.സി.സി. വൈസ് പ്രസിഡണ്ട് അഡ്വ. വി.ടി. ബൽറാം നയിക്കുന്ന ജാഥ നാളെ രാവിലെ 8 മണിക്ക് നടവവയലിൽ കെ.പി.സി.സി. വർക്കിംഗ് പ്രസിഡണ്ട് അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
മഹിളാ കോൺഗ്രസ് ദേശീയ പ്രസിഡണ്ട് അൽക്ക ലംബ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി., ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ, പി.ടി. മാത്യു, സി.പി. മൊയ്തീൻ, അഡ്വ. എൻ.കെ. വർഗ്ഗീസ്, അഡ്വ. എം. വേണുഗോപാൽ തുടങ്ങിയവരും ജാഥക്ക് നേതൃത്വം നൽകും. 20, 21 തിയ്യതികളിൽ മാനന്തവാടി നിയജക മണ്ഡലത്തിലുടനീളം വാഹന പ്രചാര ജാഥ കടന്നുപോകും.





Leave a Reply