മോട്ടോർ വാഹന വകുപ്പിന് ആശ്വാസം; സർക്കുലർ സ്റ്റേ ചെയ്യണമെന്ന ഹർജി ഹൈകോടതി തള്ളി; സർക്കാരിന് പരിഷ്കാരണവുമായി മുന്നോട്ട് പോകാമെന്നും കോടതി
കൊച്ചി: മോട്ടോർ വാഹന വകുപ്പിന് ആശ്വസിക്കാം. സംസ്ഥാനത്ത് പുതുതായി കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണ സർക്കുലർ സ്റ്റേ ചെയ്യണമെന്ന ഹർജി ഹൈകോടതി തള്ളി. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നടപ്പാക്കുന്നത് തടയണമെന്ന ആവശ്യം ജസ്റ്റിസ് കൗസർ എടപ്പഗത്താണ് തള്ളിയത്. സർക്കുലർ നടപ്പാക്കുന്നതിൽ സ്റ്റേ അനുവദിക്കാൻ കാരണങ്ങളില്ലെന്ന് കോടതി പറഞ്ഞു. ഗതാഗത കമ്മിഷണർക്ക് സർക്കുലർ ഇറക്കാനുള്ള അധികാരമുണ്ടെന്നും, അത് കേന്ദ്ര ഗതാഗത നിയമങ്ങൾക്ക് വിരുദ്ധമല്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് സിർക്കുലർ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈകോടതി നിരാകരിച്ചത്.
കേസ് ഈ മാസം ഇരുപത്തിയൊന്നിന് വീണ്ടും പരിഗണിക്കും. ഓൾ കേരള മോട്ടർ ഡ്രൈവിങ് സ്കൂൾ, ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ, ഡ്രൈവിങ് സ്കൂൾ ഓണേഴ്സ് സമിതി, വിവിധ വ്യക്തികൾ തുടങ്ങിയവരടങ്ങിയ സംഘമാണ് സർക്കുലർ സ്റ്റേ ചെയ്യണമെന്ന ആവശ്യമുന്നയിച്ച് ഹൈകോടതിയെ സമീപിച്ചത്. അതേസമയം, ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ ഡ്രൈവിങ് സ്കൂളുകൾ പ്രതിഷേധം തുടരുകയാണ്. തിരുവനന്തപുരം മുട്ടത്തറയിൽ ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടിന് മുന്നിൽ വിവാദ സർക്കുലർ കത്തിച്ചു കഞ്ഞിവchukondum സംഘടനകൾ പ്രതിഷേധിക്കുകയാണ്.
ടെസ്റ്റ് ബഹിഷ്കരണം തുടരുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഡ്രൈവിങ് സ്കൂൾ ഉടമകൾ. അതേസമയം, ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണങ്ങളുമായി മുന്നോട്ട് പോകാനാണ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന ഉത്തരവ്. അതിനിടെ, ഡ്രൈവിങ് സ്കൂൾ ഉടമകളെ ചർച്ചയ്ക്ക് വിളിച്ചിരിക്കുകയാണ് സർക്കാർ.





Leave a Reply