സാമ്പത്തിക സഹായം വിതരണം ചെയ്തു
മാനന്തവാടി: മാനന്തവാടി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ബയോവിന്‍ അഗ്രോ റിസേര്‍ച്ചിന്റെ സഹായത്തോടെ നടപ്പിലാക്കി വന്നിരുന്ന സമൃദ്ധകുടുംബം ഒന്നാം ഘട്ട പദ്ധതിയില്‍ അംഗങ്ങളായ 100 കുടുബങ്ങള്‍ക്ക് സാമ്പത്തിക സഹായം വിതരണം ചെയ്തു. പദ്ധതിയില്‍ അംഗമായിരിക്കുന്ന കുടുംബത്തിന് പ്രതിമാസം 1500 രൂപ വീതം 5 വര്‍ഷം പദ്ധതി സഹായം നല്‍കി.
കൂടാതെ ഈ അംഗങ്ങളെ ഉള്‍പ്പെടുത്തി സ്വാശ്രയ സംഘങ്ങളും തുല്യ ബാധ്യത സംഘങ്ങളും രൂപീകരിച്ച് ബാങ്കുകളിനിന്നും വായ്പകള്‍ എടുത്ത് വിവിധ വരുമാന മാര്‍ഗ്ഗങ്ങള്‍ ആരംഭിക്കുകയും ചെയ്തു. അഞ്ച് വര്‍ഷം പൂര്‍ത്തീകരിച്ച കുടുബങ്ങളുടെ അവസാന ഗഡു തുക വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റെവ. ഫാ. ജിനോജ് പാലത്തടത്തില്‍ വിതരണം ചെയ്തു. പ്രോഗ്രാം ഓഫീസര്‍ ജോസ്.പി.എ. അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ചിഞ്ചു മരിയ പദ്ധതി വിശദീകരണം നടത്തി. ഫീല്‍ഡ് കോ ഓര്‍ഡിനേറ്റര്‍മാരായ ഷീന ആന്റണി, ആലിസ് സിസില്‍ , ഷില്ലി ജോസഫ്, ബിന്‍സി വര്‍ഗീസ്, ജിനി ഷിനു എന്നിവര്‍ സംസാരിച്ചു.





Leave a Reply