വിദ്യാർത്ഥികളുടെ ഏകദിന ക്യമ്പ് നടന്നു
ബത്തേരി: മോർ ഗ്രീഗോറിയൻ ജാക്കോബൈറ്റ് സ്റ്റുഡന്റ്സ് മൂവ്മെൻ്റിൻ്റേയും (MGJSM) അക്ഷരക്കൂടിന്റെയും ആഭിമുഖ്യത്തിൽ എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കുള്ള ഏകദിന ക്യാമ്പ് തീര്‍ത്ഥാടനകേന്ദ്രമായ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ ദൈവാലയത്തില്‍ വെച്ച് നടത്തപ്പെട്ടു.
വികാരി ഫാ. ബേബി ഏലിയാസ് കാരക്കുന്നേൽ അധ്യക്ഷനായ ചടങ്ങിന് MGJSM കോഡിനേറ്റർ ഫാ.അനിൽ കൊമരിക്കൽ സ്വാഗതം പറഞ്ഞു. മലബാർ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മോര് സ്തേഫാനോസ് തിരുമേനി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ റോയ്സൺ പിലാക്കാവും റിട്ട. പോലീസ് സൂപ്രണ്ട് പ്രിൻസ് അബ്രാഹാമും അഭിവന്ദ്യ തിരുമേനിയും ക്ലാസുകളെടുത്തു. മലബാർ ഭദ്രാസന സെക്രട്ടറി ഫാ.ഡോ. മത്തായി അതിരംപുഴയിൽ, മലബാർ ഭദ്രാസന വൈദീക സെക്രട്ടറി ഫാ.ബേസിൽ പോൾ കരനിലത്ത് എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. കൂട് കോ-ഓർഡിനേറ്റർ ഫാ. വിപിൻ കുരുമോളത്ത് നന്ദി പറഞ്ഞു.





Leave a Reply