പിണറായി സർക്കാർ കടുത്ത അനീതിയും വഞ്ചനയുമാണ് തുടരുന്നതെന്ന് കെ.പി.സി.സി
കൽപ്പറ്റ: ആദിവാസികളടക്കമുള്ള ദുർബല വിഭാഗങ്ങളോട് പിണറായി സർക്കാർ കടുത്ത അനീതിയും വഞ്ചനയുമാണ് തുടരുന്നതെന്ന് കെ.പി സി.സി. നിർവ്വാഹക സമിതി അംഗം കെ.എൽ. പൗലോസ് ആരോപിച്ചു. പട്ടിണിക്കാരായ പട്ടിക വർഗ്ഗ തൊഴിലാളികളുടെ തൊഴിലുറപ്പ് ജോലിയുടെ കൂലി മാസങ്ങളായി നൽകാത്തതിൽ പ്രതിഷേധിച്ച് ആദിവാസി കോൺഗ്രസ് പുല്പള്ളി മണ്ഡലം കമ്മറ്റി വില്ലേജ് ഓഫീസിനു മുമ്പിൽ നടത്തിയ ധർണ സമരം ഉൽഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
‘അട്ടപ്പാടിയിൽ വിശപ്പടക്കാൻ കഴിയാതെ ഭക്ഷണം മോഷ്ടിച്ചു എന്ന പേരിൽ ആൾക്കൂട്ടം മധു എന്ന പട്ടിക വർഗ്ഗ യുവാവിനെ അടിച്ചു കൊന്ന സംഭവത്തിൽ ഉയർന്നുവന്ന സാമൂഹൃരോ ഷം തണുപ്പിക്കാൻ പിണറായി സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് ട്രൈബൽ പ്ലസ് എന്ന പദ്ധതി ‘ഇതുപ്രകാരം കേരളത്തിൽ പട്ടിക വർഗ്ഗ വിഭാഗക്കാരെ പട്ടിണിയിൽ നിന്നു രക്ഷിക്കാൻ തൊഴിലുറപ്പ് പദ്ധതതിയിൽ സാധരണ യുള്ള 100 തൊഴിൽ ദിനങ്ങൾക്ക് പുറമേ അധികമായി 100 തൊഴിലു കൂടി വർഷത്തിൽ നൽകുന്നതാണ് പദ്ധതി.
‘ഇതിനുളള പണം സംസ്ഥാന സർക്കാരാണ് നൽകേണ്ടത് അങ്ങിനെയുള്ള പദ്ധതി പ്രകാരം പണിയെടുത്ത ആദിവാസികളുടെ കൂലിയാണ് സർക്കാർ പിടിച്ചു വെച്ചിരിക്കുന്നത്. മന്ത്രിമാരുടെയും എം.എൽ എ മാരുടേയും ശമ്പളം ഇരട്ടിയാക്കാൻ നീക്കം നടത്തുന്ന കമ്മ്യൂണിസ്റ്റ് സർക്കാർ അതൊന്നും ഒരു ദിവസം പോലും മുടക്കം വരാതെ നൽകുമ്പോൾ ഈ പട്ടിണിക്കാരുടെ പണിയെടുത്ത കൂലി മാസങ്ങളായി നൽകാതിരിക്കുന്നത് കൊടിയ അനീതിയാണ്.
ദുരിതമനുഭവിക്കുന്ന അവശർക്കുള്ള സാമൂഹ്യക്ഷേമ പെൻഷൻ ആറു മാസത്തോളമായി കുടിശിഖയായിക്കിടക്കുമ്പോൾ അതിൽപ്പെട്ട ആദിവാസി കുടിലുകളിൽ ദുരിതം ഇരട്ടിയാകുകയാണ്. അത് മറികടക്കാൻ കൂടുതൽ ദിവസങ്ങളിൽ സർക്കാർ അനുവദിച്ച ജോലി ചെയ്യാൻ തയാറായിട്ടും അതിൻ്റെ കൂലി നൽകാതിരിക്കുന്നത് മനുഷ്യത്വമില്ലായ്മയാണു.
ആദിവാസി കോൺഗ്രസ് പുല്ലള്ളി മണ്ഡലം പ്രസിഡണ്ട് രാജു തോണിക്കടവ് അദ്ധ്യക്ഷത വഹിച്ചു എൻയു ഉലഹന്നാൻ, വർഗീസ് മുറിയൻ കാവിൽ , പി ഡി ജോണി, റജി പുളിങ്കുന്നേൽ, മണി ഇല്ലിയമ്പം ബാലൻ പൂതാടി. സി.പി. കുര്യാക്കോസ് ‘ശ്യാമള കുറുവ, മോഹനൻ അമര ക്കുനി ‘മുകുന്ദൻമുരളി, സാബു ‘ശശിധരൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.





Leave a Reply